എം.ജി വാഴ്സിറ്റിയിൽ 'യു.ജി-പി.ജി'പൊതുപ്രവേശന പരീക്ഷ മേയിൽ

കോട്ടയം: മഹാത്മാഗാന്ധി (എം.ജി) സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും 2022-23 വർഷം നടത്തുന്ന ഇനി പറയുന്ന ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ (CAT-MGU 2022) മേയ് 28, 29 തീയതികളിൽ.

ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ ഏഴിനകം. 'കാറ്റ്-എം.ജി.യു 2022-23' വിജ്ഞാപനവും വിശദവിവരങ്ങളടങ്ങിയ പ്രോസ്‍പെക്ടസും www.cat.mgu.ac.inൽ. സീറ്റുകൾ, പ്രവേശനയോഗ്യത, സെലക്ഷൻ നടപടികൾ, സംവരണം ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രോസ്‍പെക്ടസിലുണ്ട്.

പ്രവേശന പരീക്ഷാഫലം ജൂൺ 21ന് പ്രസിദ്ധീകരിക്കും.

Tags:    
News Summary - UG-PG public Entrance Examination CAT-MGU 2022 at MG university in May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.