ഗോത്രവിഭാഗങ്ങളുടെ പൈതൃക സംരക്ഷണവും ഗവേഷണവും; കാലിക്കറ്റ് സർവകലാശാലയിൽ 'യുനെസ്കോ' ചെയറിന് അനുമതി

തിരുവനന്തപുരം: ഗോത്രവിഭാഗങ്ങളുടെ സാംസ്കാരിക പൈതൃക സംരക്ഷണത്തിനും ഗവേഷണത്തിനുമുള്ള യുനൈറ്റഡ് േനഷൻസ് എജുക്കേഷനൽ സയൻറിഫിക് ആൻഡ് കൾച്ചറൽ ഒാർഗനൈസേഷെൻറ (യുനെസ്കോ) ഇന്ത്യയിലെ ആദ്യത്തെ ചെയർ കാലിക്കറ്റ് സർവകലാശാലക്ക്. കാലിക്കറ്റ് സർവകലാശാല 2019 ഏപ്രിലിൽ സമർപ്പിച്ച പദ്ധതിക്ക് യുെനസ്കോ ഡയറക്ടർ ജനറൽ അംഗീകാരം നൽകി.

സർവകലാശാലയുടെ കീഴിൽ വയനാട് ചെതലയത്ത് പ്രവർത്തിക്കുന്ന ഇൻസ്​റ്റിറ്റ്യൂട്ട് ഒാഫ് ട്രൈബൽ സ്​റ്റഡീസ് (െഎ.ടി.എസ്.ആർ) ഡയറക്ടറുടെ ചുമതലയുണ്ടായിരുന്ന സുവോളജി വിഭാഗത്തിലെ പ്രഫ. കെ.പി. പുഷ്പലതയുടെ നേതൃത്വത്തിൽ തയാറാക്കിയ പദ്ധതിക്ക് അന്നത്തെ വൈസ് ചാൻസലർ ഡോ.കെ. മുഹമ്മദ് ബഷീറാണ് അനുമതി നൽകിയത്. തേഞ്ഞിപ്പലം കാമ്പസിലായിരിക്കും പുതിയ ചെയർ.

ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള മറ്റ് യുെനസ്കോ ചെയറുകളുമായി ശൃംഖല സ്ഥാപിക്കപ്പെടുകയും ഗോത്രവിഭാഗത്തിലെ കുട്ടികളുടെ സാംസ്കാരികവിനിമയം ഉൾപ്പെടെ സാധ്യമാകുകയും ചെയ്യും.

പ്രാക്തന േഗാത്രവിഭാഗത്തിെൻറ അടക്കം നശിച്ചുപോകുന്ന ഭാഷ, നാടൻകലാരൂപങ്ങൾ, ഭക്ഷണരീതികൾ, ചികിത്സ സമ്പ്രദായങ്ങൾ ഉൾപ്പെടെ സാംസ്കാരിക -പൈതൃക സംരക്ഷണം, ഗവേഷണം തുടങ്ങിയവ ചെയറിെൻറ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഗോത്രവിഭാഗത്തിൽനിന്നുള്ളവർക്ക് ഗവേഷണസൗകര്യം, ട്രൈബൽ മ്യൂസിയം തുടങ്ങിയവയും ലക്ഷ്യമാണ്. നിർവഹണ ചുമതല സർവകലാശാലക്കായിരിക്കും.

സർവകലാശാലക്ക് കീഴിൽ പി.ജി, ഗവേഷണ കോഴ്സുകളിൽ പഠിക്കുന്ന ഗോത്രവിഭാഗം വിദ്യാർഥികളെ യുെനസ്കോയുടെ ഇതര ചെയറുകളിൽ സാംസ്കാരികവിനിമയത്തിന് അയക്കും. ഇവർക്ക് ഫെലോഷിപ്പുകൾ ഉൾപ്പെടെ ലഭ്യമാക്കും. 'ഡിെസബിലിറ്റി മാനേജ്മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ സ്​റ്റഡീസിൽ' ചെയർ സ്ഥാപിക്കുന്നതിനുള്ള സർവകലാശാലയുടെ പദ്ധതിക്ക് നേരത്തേ യുെനസ്കോ അംഗീകാരം നൽകിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.