വിദ്യാഭ്യാസ മേഖലക്കും ഊന്നൽ; 15,000 സ്​കൂളുകൾ വികസിപ്പിക്കും

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്​ഥാനത്തിൽ 15,000 സ്​കൂളുകൾ വികസിപ്പിക്കുമെന്ന്​ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. അടിസ്​ഥാന വിദ്യാഭ്യാസ പദ്ധതികൾക്ക്​ പുറമെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കും ബജറ്റിൽ പണം വകയിരുത്തി.

വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ വിനിമയം ഉത്തേജിപ്പിക്കാനായി 1500 കോടി രൂപയാണ്​ വകയിരുത്തിയത്​. ഗവേഷണ പദ്ധതികൾക്കായി 50,000 കോടി രൂപ മാറ്റിവെക്കുമെന്നും ധനമന്ത്രി അറിയിച്ചു.

ലഡാക്ക്​ ലേയിൽ കേന്ദ്രസർവകലാശാല ആരംഭിക്കാനും രാജ്യത്ത്​ 100 സൈനിക സ്​കൂളുകൾ സ്​ഥാപിക്കാനും ബജറ്റിൽ പ്രഖ്യാപനമുണ്ടായി. ഏകലവ്യ മോഡൽ റസിഡഷ്യൽ സ്​കൂളുകൾക്കായി 40 കോടി അനുവദിച്ചു. 750 പുതിയ ഏകലവ്യ മോഡൽ സ്​കൂളുകളാണുണ്ടാകുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.