തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ 2021 പ്രവേശനം മൂന്നാം സെമസ്റ്റര്‍ പി.ജി കോണ്ടാക്ട് ക്ലാസുകള്‍ മാർച്ച് 18 മുതല്‍ മേയ് ഒന്നുവരെ വിവിധ സെന്ററുകളില്‍ നടക്കും. വിദ്യാര്‍ഥികള്‍ ഐ.ഡി കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദമായ സമയക്രമം എസ്.ഡി.ഇ വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാർച്ച് 27നും ഒന്നാം സെമസ്റ്റര്‍ 28നും തുടങ്ങും.
പരീക്ഷ അപേക്ഷ
രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം ഡിസംബര്‍ 2022, മാര്‍ച്ച് 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 170 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ഒന്നാം വര്‍ഷ ബി.പി.ഇ (ഇന്റഗ്രേറ്റഡ്) ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 27 വരെയും 170 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 23 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ-എല്‍.എല്‍.ബി നവംബര്‍ 2021 റെഗുലര്‍, ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 29 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബോട്ടണി, സുവോളജി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ ബി.എം.എം.സി നവംബര്‍ 2021 റെഗുലര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തൃശൂർ: മാർച്ച് 20ന് തുടങ്ങുന്ന മൂന്നാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, പ്രിലിമിനറി എം.ഡി/എം.എസ് ആയുർവേദ റെഗുലർ/സപ്ലിമെന്ററി (2016) പ്രാക്ടിക്കൽ, ഏപ്രിൽ നാലിന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2014 & 2016) തിയറി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജനുവരിയിൽ നടത്തിയ നാലാം വർഷ ബി.എസ്സി മെഡിക്കൽ ബയോകെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി, ജനുവരിയിൽ നടത്തിയ രണ്ടാംവർഷ എം.പി.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് 16ന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
ഡിസംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച അവസാന വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.