തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ, പ്രൈവറ്റ് രജിസ്ട്രേഷന് നാലാം സെമസ്റ്റര്‍ ബി.എസ്.സി ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 24ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എം.ടി.എച്ച്.എം നവംബര്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റെഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ അവസാന വര്‍ഷ എം.എ സോഷ്യോളജി ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്.പിയില്‍ ഒക്യുപേഷനല്‍ തെറപ്പിസ്റ്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് വെള്ളക്കടലാസില്‍ തയാറാക്കിയ വിശദ ബയോഡേറ്റ, സാക്ഷ്യപ്പെടുത്തിയ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സി.ഡി.എം.ആര്.പി ഡയറക്ടര്‍ക്ക് 10ന് വൈകീട്ട് നാലിനകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍.
തൃശൂർ: ജൂൺ ആറിന് തുടങ്ങുന്ന ഒന്നാം വർഷ ബി.പി.ടി ഡിഗ്രി സപ്ലിമെന്ററി (2010, 2012 & 2016 സ്കീം) പരീക്ഷക്ക് മേയ് ഒമ്പതു മുതൽ 19 വരെയും ഫൈനോടെ 22 വരെയും സൂപ്പർ ഫൈനോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂൺ 12ന് തുടങ്ങുന്ന രണ്ടാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ / സപ്ലിമെന്ററി പരീക്ഷക്ക് മേയ് ഒമ്പത് മുതൽ 22 വരെയും ഫൈനോടെ 23 വരെയും സൂപ്പർ ഫൈനോടെ 24 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ജൂൺ 15ന് തുടങ്ങുന്ന നാലാം സെമസ്റ്റർ എം.ഫാം ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2017 & 2019 സ്കീം) ഡെസർട്ടേഷൻ പരീക്ഷക്ക് മേയ് ആറ് മുതൽ 18 വരെയും ഫൈനോടെ 20 വരെയും സൂപ്പർ ഫൈനോടെ 22 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മേയ് ഒമ്പത് മുതൽ 19 വരെ നടക്കുന്ന മൂന്നാം സെമസ്റ്റർ എം.എസ്സി ഓഡിയോളജി ഡിഗ്രി സ്പെഷൽ സപ്ലിമെന്ററി തിയറി പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ മേയ് 29ന് തുടങ്ങും.
ജനുവരിയിൽ നടന്ന ഒന്നാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, മാർച്ചിൽ നടന്ന നാലാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മേയ് 12ന് വൈകീട്ട് അഞ്ചിനകം സർപ്പിക്കണം.
ഫെബ്രുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച നടത്തിയ മൂന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.