കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളിലെ പി.ജി നവംബര്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ ഒക്ടോബര്‍ 12 വരെയും 180 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.
ഹിന്ദി, ഫിസിയോളജി, സൈക്കോളജി വിഷയങ്ങളുടെ ഒന്നാം സെമസ്റ്റര്‍ എം.ഫില്‍ നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ ഒക്ടോബര്‍ അഞ്ച്, ആറ് തീയതികളില്‍ നടക്കും.
കോഴിക്കോട് കല്ലായിയിലെ ടീച്ചര്‍ എജുക്കേഷന്‍ സെന്ററില്‍ ഫിസിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി 27ന് രാവിലെ 10ന് നേരിട്ട് ഹാജരാകണം.
ബി.ടെക് നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഗ്രേഡ് കാര്‍ഡുകളുടെ വിതരണം അതത് പരീക്ഷ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാർഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരായി ഗ്രേഡ് കാര്‍ഡ് കൈപ്പറ്റണം.
അഞ്ചാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റിലെ സ്റ്റുഡന്റ് പോര്‍ട്ടലില്‍ 25 മുതല്‍ ഒക്ടോബര്‍ 10 വരെ പരിശോധിക്കാനവസരം.
രസതന്ത്ര പഠനവിഭാഗത്തില്‍ എം.എസ് സി അപ്ലൈഡ് കെമിസ്ട്രി കോഴ്സിന് സ്പോര്‍ട്സ് േക്വാട്ട (ഒന്ന്), അഖിലേന്ത്യ േക്വാട്ട (രണ്ട്), പി.ഡബ്ല്യു.സി (ഒന്ന്) വിഭാഗങ്ങളില്‍ സീറ്റൊഴിവുണ്ട്. ക്യാപ് ഐ.ഡി ഉള്ളവര്‍ക്കാണ് അഖിലേന്ത്യ േക്വാട്ടയില്‍ അവസരം. സ്പോര്‍ട്സ് േക്വാട്ടയില്‍ പ്രവേശനത്തിന് യോഗ്യരായവര്‍ കായിക പഠനവിഭാഗവുമായി ബന്ധപ്പെട്ട് പ്രവേശനം നേടണം. പ്രവേശനത്തിനായി 28ന് മുമ്പായി രസതന്ത്ര പഠനവിഭാഗവുമായി ബന്ധപ്പെടണം.
നാലാം സെമസ്റ്റര്‍ എം.എസ് സി അപ്ലൈഡ് സൈക്കോളജി ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ, എല്‍.എല്‍.ബി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് സെപ്റ്റംബർ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ ഒമ്പത് വരെ അപേക്ഷിക്കാം.
തൃശൂർ: കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കാർഷിക കോളജിലെ പ്ലാന്റ് ഫിസിയോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ (കരാർ) നിയമനത്തിന് വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന വാക്-ഇൻ ഇന്റർവ്യൂ മാറ്റി. ഇന്റർവ്യൂ ഒക്ടോബർ നാലിന് രാവിലെ 10ന് കോളജിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.kau.in, www.cohvka.kau.in വെബ്സൈറ്റുകൾ സന്ദർശിക്കുകയോ 0487 2438302 എന്ന നമ്പറിൽ ബന്ധപ്പെടുകയോ വേണം.
കൊല്ലം: ശ്രീനാരായണഗുരു ഓപൺ സർവകലാശാലയുടെ വിവിധ യു.ജി / പി.ജി പ്രോഗ്രാമുകൾക്ക് ഈ മാസം 30 വരെ ഓൺലൈനായി അപേക്ഷിക്കാം. യു.ജി.സി അംഗീകാരമുള്ള 22 യു.ജി / പി.ജി പ്രോഗ്രാമുകൾക്ക് www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.
എല്ലാ ജില്ലകളിലുമുള്ള പഠന കേന്ദ്രങ്ങളിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള സൗകര്യം സർവകലാശാല ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0474 -2966841 9188909901,9188909902.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.