വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

പരീക്ഷകള്‍ മാറ്റി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 28ന് നടത്താന്‍ നിശ്ചയിച്ച എല്ലാ പരീക്ഷകളും 30ലേക്ക് മാറ്റി. ഡിസംബര്‍ 2021 പിഎച്ച്.ഡി പ്രിലിമിനറി ക്വാളിഫയിങ് പരീക്ഷ ഒക്ടോബര്‍ മൂന്നിന് നടക്കും. പരീക്ഷകേന്ദ്രങ്ങളിലും സമയത്തിലും മാറ്റമില്ല.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എഡ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ ഡിസംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

അസി. പ്രഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല വനിത പഠനവിഭാഗത്തില്‍ 2023 -24 അധ്യയന വര്‍ഷത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡേറ്റ ഒക്ടോബര്‍ രണ്ടിന് മുമ്പ് wshod@uoc.ac.in ല്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍: 8848620035, 9496902140.

എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ് സ്പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്സ് വിഭാഗത്തില്‍ എം.എ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ് സ്വാശ്രയ കോഴ്സിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. സ്പോര്‍ട്സ്, ഭിന്നശേഷി സംവരണ വിഭാഗങ്ങളിലേക്കുള്‍പ്പെടെയാണ് പ്രവേശനം.

താല്‍പര്യമുള്ളവര്‍ 29ന് രാവിലെ 10.30ന് ആവശ്യമായ രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0487 2384656, 9037834596

എം.എ ഇക്കണോമിക്സ് സ്പോട്ട് അഡ്മിഷന്‍

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകരയിലുള്ള ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്സ് വിഭാഗത്തില്‍ എം.എ ഇക്കണോമിക്സ് കോഴ്സിന് എസ്.സി, സ്പോര്‍ട്സ്, ഭിന്നശേഷി വിഭാഗങ്ങളില്‍ ഓരോ സീറ്റ് വീതം ഒഴിവുണ്ട്. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള താല്‍പര്യമുള്ളവര്‍ 29ന് രാവിലെ 10.30ന് രേഖകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകണം.

എസ്.സി വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ നിയമപ്രകാരം അര്‍ഹരായ മറ്റു സംവരണ വിഭാഗങ്ങളിലുള്ളവരെയും പരിഗണിക്കും. പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. പ്രവേശനത്തിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍: 0487 2384656, 9037834596

ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവ്

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട്ടുള്ള സെന്റര്‍ ഫോര്‍ കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ് കോഴ്സിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത സമ്പൂര്‍ണ ഫീസിളവ് ലഭിക്കും. ഫോണ്‍: 0495 2761335, 9645639532, 9895843272.

സാമൂഹിക സേവന സര്‍ട്ടിഫിക്കറ്റ്

കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം 2021 പ്രവേശനം ബി.എ, ബി.കോം, ബി.ബി.എ വിദ്യാർഥികള്‍ കോഴ്സ് പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി 12 ദിവസത്തെ സാമൂഹിക സേവനം നിര്‍വഹിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല സ്റ്റുഡന്റ്സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യാനുള്ള തീയതി ഒക്ടോബര്‍ 25 വരെ നീട്ടി. ഫോണ്‍: 0494 2400288, 2407356.

എം.എ അറബിക് പ്രാക്ടിക്കല്‍ പരീക്ഷ മാറ്റി

28ന് നടത്താന്‍ നിശ്ചയിച്ച എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ എം.എ അറബിക് പ്രാക്ടിക്കല്‍ ഏപ്രില്‍ 2022, 2023 പരീക്ഷകള്‍ 27ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബ്ള്‍ വെബ്സൈറ്റില്‍.

ആരോഗ്യം

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പ് ആ​വ​ശ്യ​മു​ള്ള​വ​ർ ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന​കം അ​പേ​ക്ഷി​ക്ക​ണം.

ആ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 & 2019 സ്കീം) ​ഡെ​സ​ർ​ട്ടേ​ഷ​ൻ പ​രീ​ക്ഷാ​ഫ​ലം, മേ​യി​ൽ ന​ട​ന്ന സെ​ക്ക​ൻ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, തേ​ർ​ഡ് പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, ജൂ​ണി​ൽ ന​ട​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ന​ൽ ബി.​യു.​എം.​എ​സ്​ ഡി​ഗ്രി റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും പ​ക​ർ​പ്പി​ന് ബ​ന്ധ​പ്പെ​ട്ട കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി ഒ​ക്ടോ​ബ​ർ ഏ​ഴി​ന​കം അ​പേ​ക്ഷി​ക്ക​ണം.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.