വാഴ്സിറ്റി വാർത്തകൾ

കാലിക്കറ്റ്

ബി​രു​ദ പ്ര​വേ​ശ​നം: അ​പേ​ക്ഷ 10 വ​രെ

2023-24 അ​ധ്യ​യ​ന വ​ര്‍ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​നം ഒ​ക്ടോ​ബ​ര്‍ 10 ന് ​വൈ​കീ​ട്ട് മൂ​ന്ന് വ​രെ നീ​ട്ടി. ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ സൗ​ക​ര്യം 10 ന് ​പ​ക​ല്‍ 12 വ​രെ ല​ഭ്യ​മാ​കും.

എ​സ്.​ഡി.​ഇ-​യു.​ജി, പി.​ജി: 30 വ​രെ അ​പേ​ക്ഷി​ക്കാം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം വ​ഴി ഈ ​വ​ര്‍ഷം ഡി​ഗ്രി, പി.​ജി കോ​ഴ്സു​ക​ള്‍ക്ക് സെ​പ്റ്റം​ബ​ര്‍ 30 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​ണ്‍ലൈ​നി​ല്‍ സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ​ക​ര്‍പ്പും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫി​സി​ല്‍ യ​ഥാ​സ​മ​യം എ​ത്തി​ച്ചാ​ലേ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​വൂ. ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്രി​ന്റ്ഔ​ട്ട് സ​മ​യ​ബ​ന്ധി​ത​മാ​യി എ​ത്തി​ക്കാ​ത്ത നി​ര​വ​ധി പേ​രു​ണ്ട്.

ഇ​ത് വൈ​കു​ന്ന​തോ​ടെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​കും. ഇ​തി​നകം ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ​വ​ര്‍ ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് മു​മ്പ് പ്രി​ന്റൗ​ട്ട് എ​ത്തി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​നാ​വാ​തെ ഇ​വ​രു​ടെ ഈ ​വ​ര്‍ഷ​ത്തെ അ​വ​സ​രം ന​ഷ്ട​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.

പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം

ബി.​ബി.​എ -എ​ല്‍.​എ​ല്‍.​ബി (ഓ​ണേ​ഴ്സ്) മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022, ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ഡി​സം​ബ​ര്‍ 2022 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എ​ല്‍.​എ​ല്‍.​ബി യൂ​നി​റ്റ​റി മേ​യ് 2022, ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ര്‍മൂ​ല്യ​നി​ര്‍ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സീ​റ്റൊ​ഴി​വ്

ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ല്‍ എം.​എ ഫ​ങ്ഷ​ന​ല്‍ ഹി​ന്ദി കോ​ഴ്സി​ന് എ​സ്.​സി (മൂ​ന്ന്), എ​സ്.​ടി. (ഒ​ന്ന്) സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ഴി​വു​ണ്ട്. താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ അ​സ്സ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം 30 ന് ​വൈ​കീ​ട്ട് നാ​ലി​ന് മു​മ്പ് പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407392.

എ​സ്.​ഡി.​ഇ കോ​ണ്‍ടാ​ക്ട് ക്ലാ​സ്

ഗ​വ. കോ​ള​ജ് മ​ട​പ്പ​ള്ളി, ഫ​റൂ​ഖ് കോ​ള​ജ് എ​ന്നീ സെ​ന്റ​റു​ക​ളി​ല്‍ മാ​റ്റി​വെ​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം.​എ കോ​ണ്‍ടാ​ക്ട് ക്ലാ​സു​ക​ള്‍ ഏ​ഴ്, എ​ട്ട്, 14, 15, 21 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

പ്ര​വേ​ശ​ന പ​രീ​ക്ഷ

നാ​ല് വ​ര്‍ഷ ബി.​പി.​ഇ.​എ​സ് (ഇ​ന്റ​ഗ്രേ​റ്റ​ഡ്) കോ​ഴ്സി​ന്റെ പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ നാ​ലി​നും കാ​യി​ക​ക്ഷ​മ​ത പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ അ​ഞ്ച്, ആ​റ് തീ​യ​തി​ക​ളി​ലും ന​ട​ക്കും. സ​ര്‍വ​ക​ലാ​ശാ​ല സെ​ന്റ​ര്‍ ഫോ​ര്‍ ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​നാ​ണ് പ​രീ​ക്ഷ കേ​ന്ദ്രം. ഫോ​ണ്‍: 0494 2407017, 7016, 7547

പ​രീ​ക്ഷ​ഫ​ലം

എം.​എ​സ് സി ​റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്സ് നാ​ലാം സെ​മ​സ്റ്റ​ര്‍ ജൂ​ലൈ 2023, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ജ​നു​വ​രി 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം.​എ ഹി​സ്റ്റ​റി ഏ​പ്രി​ല്‍ 2023 പ​രീ​ക്ഷ​യു​ടെ റെ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി.​ആ​ര്‍ക്ക് മേ​യ് 2023 റെ​ഗു​ല​ര്‍ പ​രീ​ക്ഷ​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

അ​സി. പ്ര​ഫ​സ​ര്‍ ഒഴിവ്

സ​ര്‍വ​ക​ലാ​ശാ​ല റ​ഷ്യ​ന്‍ ആ​ൻ​ഡ് കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ പ​ഠ​ന​വി​ഭാ​ഗ​ത്തി​ല്‍ എം.​എ കം​പാ​ര​റ്റീ​വ് ലി​റ്റ​റേ​ച്ച​ര്‍ കോ​ഴ്സി​ന് റ​ഷ്യ​ന്‍ അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​യി​ലെ ഒ​ഴി​വി​ലേ​ക്ക് മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഒ​ക്ടോ​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 10.30 ന് ​പ​ഠ​ന​വ​കു​പ്പി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. ഓ​ണ്‍ലൈ​നാ​യും പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 8281196370

ആരോഗ്യ സർവകലാശാല

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

തൃ​ശൂ​ർ: കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ന​വം​ബ​ർ 13ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി.​എ​സ് സി ​ന​ഴ്സി​ങ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി (2021 സ്കീം) ​പ​രീ​ക്ഷ​ക്ക് ഒ​ക്ടോ​ബ​ർ 13 മു​ത​ൽ 27 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​ന് 110 രൂ​പ ഫൈ​നോ​ടെ 30 വ​രെ​യും 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടെ 31 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

Tags:    
News Summary - university news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.