കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്
ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022 ബിരുദ പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഒമ്പത് മുതല്‍ 13 വരെ നടക്കും. അന്നേ ദിവസങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ റെഗുലര്‍ ക്ലാസുകള്‍ ഉണ്ടാവില്ല.
അധ്യാപക ഒഴിവ്
സര്‍വകലാശാല ഫിലോസഫി പഠനവിഭാഗത്തില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസ്സല് രേഖകള്‍ സഹിതം 11ന് രാവിലെ 10ന് പഠനവിഭാഗത്തില്‍ അഭിമുഖത്തിന് ഹാജരാകണം.
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.പി.എഡ് (രണ്ടു വര്‍ഷം) ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ രണ്ടിന് തുടങ്ങും.
പരീക്ഷ അപേക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്കും ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്കും പത്താം സെമസ്റ്റര്‍ നവംബര്‍ 2023, ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: നവംബർ 20ന് തുടങ്ങുന്ന മൂന്നാംവർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷക്ക് നവംബർ മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ ആറുവരെയും സൂപ്പർ ഫൈനോടെ ഒമ്പതുവരെയും രജിസ്ട്രേഷൻ നടത്താം.
നവംബർ 13ന് തുടങ്ങുന്ന പിഎച്ച്.ഡി ഇയർ എൻഡ് (2022 ജൂലൈ റെഗുലർ ബാച്ചിനും 2022ന് മുമ്പുള്ള സപ്ലിമെന്ററി ബാച്ചിനും) പരീക്ഷക്ക് ഒക്ടോബർ 12 മുതൽ 31വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ നവംബർ ഒന്നുവരെയും സൂപ്പർ ഫൈനോടെ നവംബർ രണ്ടുവരെയും രജിസ്റ്റർ നടത്താം.
നവംബർ 20ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) പരീക്ഷക്ക് ഒക്ടോബർ 25 മുതൽ നവംബർ മൂന്നുവരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫൈനോടെ നവംബർ ആറുവരെയും സൂപ്പർ ഫൈനോടെ ഏഴുവരെയും രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
ഒമ്പതിന് നടക്കുന്ന ഫിഫ്ത് ഫാം.ഡി ആൻഡ് സെക്കൻഡ് ഫാം.ഡി പോസ്റ്റ് ബേസിക് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ പരീക്ഷ
ഒക്ടോബർ 25 മുതൽ നവംബർ ഒന്നുവരെയുള്ള തീയതികളിൽ രണ്ടാംവർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.