പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബർ 17 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
പുനര്‍മൂല്യനിര്‍ണയ ഫലം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റര്‍ എം.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വൈവ
വിദൂരവിഭാഗം എം.എ ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷയുടെ വൈവ നവംബർ 22 ന് രാവിലെ 10 ന് സര്‍വകലാശാല ഫിലോസഫി പഠനവിഭാഗത്തില്‍ നടക്കും. വിവരങ്ങള്‍ വെബ്സൈറ്റില്‍.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഡിസംബർ നാലിന് തുടങ്ങുന്ന എട്ടാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി, അഞ്ചിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2017 സ്കീം) പരീക്ഷകൾക്ക് നവംബർ 20 വരെയും ഫൈനോടെ 22 വരെയും സൂപ്പർ ഫൈനോടെ 23 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
പരീക്ഷഫലം
ആഗസ്റ്റിൽ നടന്ന മൂന്നാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം), രണ്ടാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം), ഒന്നാം വർഷ ബി.എസ്സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം), സെപ്റ്റംബറിൽ നടന്ന എം.പി.എച്ച് പാർട്ട് -II റെഗുലർ/സപ്ലിമെന്ററി (2017 സ്കീം), സെപ്റ്റംബറിൽ നടന്ന രണ്ടാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി സപ്ലിമെന്ററി (2019 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയ ഫലം
കണ്ണൂർ: സർവകലാശാല ഒന്ന്, രണ്ട് വർഷ അഫ്ദലുൽ ഉലമ പ്രിലിമിനറി, ഏപ്രിൽ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ട്, നാല്, ആറ്, എട്ട് സെമസ്റ്റർ ബി.എ എൽഎൽ.ബി, മേയ് 2023 പരീക്ഷ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വൈവ പരീക്ഷ
നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ -റെഗുലർ /സപ്ലിമെന്ററി), ഏപ്രിൽ 2023 പ്രോജക്ട് മൂല്യനിർണയം നവംബർ 16നും വൈവ പരീക്ഷ 17നും സർവകലാശാല താവക്കര കാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിങ് സെന്ററിൽ (യു.ജി.സി -എച്ച്.ആർ.ഡി.സി) നടത്തും. ടൈംടേബ്ൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
ഡിസംബർ 13ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി.ജി.ഡി.എൽ.ഡി റെഗുലർ /സപ്ലിമെന്ററി (മേയ് 2023) പരീക്ഷക്കും വിദൂര വിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് വർഷ ബിരുദാനന്തര ബിരുദ (ജൂൺ 2023) പരീക്ഷകൾക്കും അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.