പരീക്ഷ
ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി (ഹോണേഴ്സ്) (2011 സ്കീം 2018 പ്രവേശനം മാത്രം) ഡിസംബര്‍ 2023 സേവ് എ ഇയര്‍ പരീക്ഷ പുതുക്കിയ സമയക്രമം പ്രകാരം 22 ന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ വിവിധ പി.ജി നവംബര്‍ 2023 (പിജി - സി.ബി.സി.എസ്.എസ് - 2019 സ്കീം 2020 പ്രവേശനം മുതല്‍) റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2022 (സി.ബി.സി.എസ്.എസ് 2019 സ്കീം 2020 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഫെബ്രുവരി 19 ന് തുടങ്ങും.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ വിവിധ പി.ജി നവംബര്‍ 2023 (പിജി - സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ 2019 സ്കീം 2022 പ്രവേശനം മുതല്‍) റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2022 (പി.ജി- സി.ബി.സി.എസ്.എസ്-എസ്.ഡി.ഇ 2019 സ്കീം 2019 മുതല്‍ 2020 വരെ പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ഫെബ്രുവരി 19 ന് തുടങ്ങും. .
പരീക്ഷഫലം
നാലാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂനിറ്ററി ഏപ്രില്‍ 2023 റെഗുലര്‍ / സപ്ലിമെന്ററി, നവംബര്‍ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി വിത് ഡാറ്റ സയന്‍സ് നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
മൂല്യനിര്‍ണയ ക്യാമ്പ്
ബാര്‍കോഡ് സമ്പ്രദായത്തിലുള്ള മൂന്നാം സെമസ്റ്റര്‍ ഇന്‍ഗ്രേറ്റഡ് പി.ജി നവംബര്‍ 2023 (2021 ആൻഡ് 2022 പ്രവേശനം) റെഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്, നവംബര്‍ 2022 (2020 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഫെബ്രുവരി 12 മുതല്‍ 16 വരെ നടക്കുന്നതിനാല്‍ സര്‍വകലാശാലക്ക് കീഴിലെ എല്ലാ അഫിലിയേറ്റഡ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലെയും റെഗുലര്‍ ക്ലാസുകള്‍ പ്രസ്തുത ദിവസങ്ങളിലുണ്ടാകില്ല. അധ്യാപകര്‍ ക്യാമ്പില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കണ്ട്രോളര് അറിയിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഫെബ്രുവരി 23ന് തുടങ്ങുന്ന ആരോഗ്യ സർവകലാശാല രണ്ടാം വർഷ ബി.സി.വി.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 സ്കീം) പരീക്ഷക്ക് ഫെബ്രുവരി ഒന്ന് വരെയും ഫൈനോടെ മൂന്ന് വരെയും സൂപ്പർ ഫൈനോടെ അഞ്ച് വരെയും രജിസ്ട്രേഷൻ നടത്താം.
മാർച്ച് അഞ്ചിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി ഡയാലിസിസ് ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പരീക്ഷക്ക് ജനുവരി 17 മുതൽ ഫെബ്രുവരി 15 വരെയും ഫൈനോടെ 19 വരെയും സൂപ്പർ ഫൈനോടെ 22 വരെയും രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി 26ന് തുടങ്ങുന്ന മൂന്നാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് ജനുവരി 23 മുതൽ ഫെബ്രുവരി എട്ട് വരെയും ഫൈനോടെ ഫെബ്രുവരി 12 വരെയും രജിസ്ട്രേഷൻ നടത്താം.
ഫെബ്രുവരി 20ന് തുടങ്ങുന്ന സെക്കൻഡ് പ്രഫഷനൽ ബി.എ.എം.എസ് ഡിഗ്രി സപ്ലിമെന്ററി (2012 & 2016 സ്കീം) പരീക്ഷക്ക് ജനുവരി 30 വരെയും ഫൈനോടെ ഫെബ്രുവരി അഞ്ച് വരെയും സൂപ്പർ ഫൈനോടെ ഏഴ് വരെയും രജിസ്ട്രേഷൻ നടത്താം.
ജനുവരി 29ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (സേ) (2019 & 2010 സ്കീം) പരീക്ഷക്ക് ജനുവരി 16 മുതൽ 20 വരെയും ഫൈനോടെ 22 വരെയും സൂപ്പർ ഫൈനോടെ 23 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
ഫെബ്രുവരി അഞ്ച് മുതൽ 17 വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫെബ്രുവരി 14 മുതൽ 17 വരെ നടക്കുന്ന ഒന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫെബ്രുവരി 20 മുതൽ 24 വരെ നടക്കുന്ന രണ്ടാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ, ജനുവരി 22 മുതൽ 31 വരെ നടക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ, ജനുവരി 22ന് തുടങ്ങുന്ന മൂന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.