ബി.ആർക് അപേക്ഷ; സമയപരിധി നീട്ടി
കോട്ടയം: മൂന്നാം സെമസ്റ്റർ ബി.ആർക് (2022 അഡ്മിഷൻ റെഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെൻററി), അഞ്ചാം സെമസ്റ്റർ ബി. ആർക് (2021 അഡ്മിഷൻ റെഗുലർ 2019, 2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് ഫെബ്രുവരി 29 വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബി.ആർക് (2019 വരെയുള്ള അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾക്ക് മാർച്ച് അഞ്ചുവരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പരീക്ഷ അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെയും സീപാസിന് കീഴിലുള്ള സ്ഥാപനങ്ങളിലെയും നാലാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ - 2022 അഡ്മിഷൻ റെഗുലർ, 2020, 2021 അഡ്മിഷനുകൾ സപ്ലിമെൻററി, 2019 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2018 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്) പരീക്ഷകൾ ഏപ്രിൽ മൂന്നിന് ആരംഭിക്കും. മാർച്ച് 11 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.
പരീക്ഷ ക്രമീകരണം
ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിലെ ബി.എഫ്.എ പരീക്ഷയിൽ അവസാന വർഷ (2016-2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി), ഒന്നാം വർഷ (2016-2022 അഡ്മിഷനുകൾ സപ്ലിമെന്ററി) വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തി.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എ മോഹിനിയാട്ടം (സി.ബി.സി.എസ് - 2023 അഡ്മിഷൻ റെഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെൻറ്, 2017-2022 അഡ്മിഷനുകൾ റീഅപ്പിയറൻസ് - ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 5, 6, 7, 11 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നടക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (20172018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014-2016 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.