പരീക്ഷാ തീയതി
ഒമ്പതാം സെമസ്റ്റർ ഐ.എം.സി.എ (2019 അഡ്മിഷൻ െറഗുലർ, 2017, 2018 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷകൾ മാർച്ച് 14നും ഡി.ഡി.എം.സി.എ (2016 അഡ്മിഷൻ സപ്ലിമെൻററി, 2014, 2015 അഡ്മിഷനുകൾ മേഴ്സി ചാൻസ്) പരീക്ഷകൾ മാർച്ച് 22നും ആരംഭിക്കും. ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷഫലം
ഡോ. കെ.എൻ. രാജ് സെൻറർ ഫോർ പ്ലാനിങ് ആൻഡ് സെൻറർ-സ്റ്റേറ്റ് ഫിനാൻഷ്യൽ റിലേഷൻസ് (കെ.എൻ.ആർ.സി) കഴിഞ്ഞ ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (2023 അഡ്മിഷൻ െറഗുലർ, സോഷ്യൽ സയൻസ് ഫാക്കൽറ്റി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷകൾ നിശ്ചിത ഫീസ് അടച്ച് മാർച്ച് 19 വരെ കെ.എൻ.ആർ.സി വകുപ്പു മേധാവിയുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
ഒന്നാം സെമസ്റ്റർ എം.എ ഇക്കണോമിക്സ് (2017, 2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2014, 2015, 2016 അഡ്മിഷനുകൾ മേഴ്സി ചാൻസ് - മേയ് 2023) പരീക്ഷഫലം പ്രസിദ്ധീകരച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് അടച്ച് മാർച്ച് 21 വരെ ഓൺലൈനിൽ സമർപ്പിക്കാം.
അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാമിന്റെ ഒന്നാം വർഷ (2022 അഡ്മിഷൻ റെഗുലർ, 2013 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെൻററി - ജൂലൈ 2023), രണ്ടാം വർഷ (2021 അഡ്മിഷൻ െറഗുലർ, 2013 മുതൽ 2020 വരെ അഡ്മിഷനുകൾ സപ്ലിമെൻററി - മേയ് 2023), മൂന്നാം വർഷ (2020 അഡ്മിഷൻ െറഗുലർ, 2013 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെൻററി - ഏപ്രിൽ 2023) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കുമുള്ള അപേക്ഷ മാർച്ച് 21 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.