എം.എഡ് പ്രവേശനം
തേഞ്ഞിപ്പലം: സർവകലാശാല എജുക്കേഷൻ പഠനവകുപ്പിൽ എം.എഡ് പ്രോഗ്രാമിന് എസ്.ടി, എൽ.സി, പി.എച്ച് വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ സീറ്റുകൾ മറ്റു സംവരണ-ഓപൺ വിഭാഗങ്ങളിലേക്ക് പരിവർത്തനം ചെയ്യും. സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടവർ ഒക്ടോബർ 28ന് രാവിലെ 10.30ന് സർട്ടിഫിക്കറ്റുകൾ സഹിതം പഠനവകുപ്പ് കാര്യാലയത്തിൽ ഹാജരായി പ്രവേശനം നേടണം.
പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.ബി.എ എൽഎൽ.ബി ഓണേഴ്സ് (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024, (2016 മുതൽ 2018 വരെ പ്രവേശനം) നവംബർ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളും രണ്ടാം സെമസ്റ്റർ ബി.കോം എൽഎൽ.ബി ഓണേഴ്സ് (2021 മുതൽ 2023 വരെ പ്രവേശനം) മാർച്ച് 2024, (2020 പ്രവേശനം) മാർച്ച് 2023 റെഗുലർ/സപ്ലിമെന്ററി പരീക്ഷകളും എട്ടാം സെമസ്റ്റർ ബി.കോം എൽഎൽ.ബി ഓണേഴ്സ് (2020 പ്രവേശനം) മാർച്ച് 2024 റെഗുലർ പരീക്ഷയും നവംബർ 18ന് തുടങ്ങും.
മൂന്നാം സെമസ്റ്റർ (സി.സി.എസ്.എസ് - പി.ജി- 2022 പ്രവേശനം മുതൽ) മാസ്റ്റർ ഓഫ് തിയറ്റർ ആർട്സ് നവംബർ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഗ്രേഡ് കാർഡ് വിതരണം
നാലാം സെമസ്റ്റർ (2019 സ്കീം- 2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ പരീക്ഷകേന്ദ്രമായ സർവകലാശാല എൻജിനീയറിങ് കോളജിലേക്ക് (സി.യു -ഐ.ഇ.ടി) വിതരണത്തിനായി അയച്ചിട്ടുണ്ട്. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം പരീക്ഷകേന്ദ്രവുമായി ബന്ധപ്പെടണം.
പരീക്ഷക്ക് അപേക്ഷിക്കാം
മൂന്നാം സെമസ്റ്റര്‍ ബിഎഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ 2023 അഡ്മിഷന് റെഗുലര്‍, 2022 അഡ്മിഷന് റീ അപ്പിയറന്‍സ്, 2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2020 രണ്ടാം മെഴ്സി ചാന്‍സ്, 2019 അഡ്മിഷന് മൂന്നാം മെഴ്സി ചാന്‍സ്- ദ്വിവത്സര കോഴ്സ്) പരീക്ഷകള്‍ക്ക് ഒക്ടോബര്‍ 28 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ഒക്ടോബര്‍ 29 വരെയും സൂപ്പര്‍ ഫൈനോടുകൂടി ഒക്ടോബര്‍ 30 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റര്‍ എല്‍എല്‍എം (2021 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2020 രണ്ടാം മെഴ്സി ചാന്‍സ്, 2018 അഡ്മിഷന് അവസാന മെഴ്സി ചാന്‍സ് പരീക്ഷ നവംബര്‍ നാലു മുതല്‍ നടക്കും. ടൈം ടേബ്ള്‍ വെബ് സൈറ്റില്‍.
എട്ടാം സെമസ്റ്റര്‍ ഐഎംസിഎ (2022 അഡ്മിഷന് റെഗുലര്‍) പരീക്ഷ ഒക്ടോബര്‍ 29 മുതല്‍ നടക്കും. ടൈം ടേബ്ള്‍ വെബ് സൈറ്റില്‍.
പരീക്ഷാ ഫലം
മൂന്നും നാലും സെമസ്റ്റര്‍ എംഎ മലയാളം പ്രൈവറ്റ് (2022 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ സപ്ലിമെന്റ്റി മെയ് 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം.
ഒന്നു മുതല്‍ മൂന്നു വരെ സെമസ്റ്റര്‍ ബിവോക്ക് വിഷ്വല്‍ മീഡിയ ആന്റ് ഫിലം മേക്കിംഗ് പുതിയ സ്കീം (2021 അഡ്മിഷന് ഇംപ്രൂവ്മെന്റും റീ അപ്പിയറന്‍സും ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറ് വരെ അപേക്ഷ സമര്‍പ്പിക്കാം.
രണ്ടാം സെമസ്റ്റര്‍ ബാച്ച്ലര് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആന്റ് സ്പോര്‍ട്സ് (2022 അഡ്മിഷന് റെഗുലര്‍, 2016 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് നംവംബര്‍ 2023) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് നവംബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം.
നാലാം സെമസ്റ്റര്‍ സിബിസിഎസ് ബിഎ പ്രൈവറ്റ് (2022 അഡ്മിഷന് റെഗുലര്‍, 2021 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2017 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഏപ്രില്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍
ഒന്നു മുതല്‍ നാലു വരെ വര്‍ഷങ്ങളിലെ വര്‍ഷ ബിഎസ്സി മെഡിക്കല്‍ മൈക്രൊബയോളജി (2015 അഡ്മിഷന് ആദ്യ മെഴ്സി ചാന്‍സ്, 2016 അഡ്മിഷന് സപ്ലിമെന്റ്റി ആഗസ്റ്റ് 2024) പ്രാക്ടിക്കല്‍ പരീക്ഷ ഒക്ടോബര്‍ 25 മുതല്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.