അഞ്ചാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഏഴ് മുതല്‍ 10 വരെ നടക്കും. ഈ ദിവസങ്ങളില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിെല എല്ലാ അഫിലിയേറ്റഡ് കോളജുകളിലെയും റെഗുലര്‍ ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ വൈസ് ചാന്‍സലര്‍ ഉത്തരവിറക്കി.
ബി.വോക് ഫാഷന്‍ ടെക്നോളജി ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെ പ്രാക്ടിക്കല്‍ 13, 14, 15 തീയതികളില്‍ നടക്കും. ബി.വോക് അപ്ലൈഡ് ബയോടെക്നോളജി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെയും പ്രാക്ടിക്കല്‍ 20ന് തുടങ്ങും.
ബി.വോക് ഫിഷ് പ്രോസസിങ് ടെക്നോളജി നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും പ്രാക്ടിക്കല്‍ 16, 17 തീയതികളില്‍ നടക്കും.
ബാച്ചിലര്‍ ഓഫ് ഇന്റീരിയല്‍ ഡിസൈന്‍ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2017, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2018, അഞ്ചാം സെമസ്റ്റര്‍ നവംബര്‍ 2018, ആറാം സെമസ്റ്റര്‍ ഏപ്രില്‍ 2019 സപ്ലിമെന്ററി ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പ്രാക്ടിക്കല്‍ 16, 18, 21 തീയതികളില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ പി.ജി നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 20 ന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എം.എഫ്.ടി നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. അവാസന വര്‍ഷ പാര്‍ട്ട്- രണ്ട് ബാച്ചിലര്‍ ഓഫ് ഡെന്റല്‍ സര്‍ജറി ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
തൃശൂർ: ഏപ്രിൽ 17ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016, 2015 & 2010 സ്കീം) പരീക്ഷക്ക് മാർച്ച് 10 മുതൽ 23 വരെയും ഫൈനോടെ 24 വരെയും സൂപ്പർഫൈനോടെ 25 വരെയും ഓൺലൈനായും രജിസ്റ്റർ ചെയ്യാം.
ഏപ്രിൽ 19ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷക്ക് മാർച്ച് 10 മുതൽ 28 വരെയും ഫൈനോടെ 30 വരെയും സൂപ്പർഫൈനോടെ ഏപ്രിൽ ഒന്ന് വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
മാർച്ച് 13ന് തുടങ്ങുന്ന ഒന്നാം വർഷ ഫാംഡി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി പ്രാക്ടിക്കൽ, ഏപ്രിൽ മൂന്ന് മുതൽ 17 വരെ നടക്കുന്ന നാലാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി, ഏപ്രിൽ അഞ്ച് മുതൽ 18 വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ്സി നഴ്സിങ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി, ഏപ്രിൽ 10ന് തുടങ്ങുന്ന ഒന്നാം വർഷ ബി.ഡി.എസ് ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2016 & 2010 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മാർച്ച് 13ന് നടക്കുന്ന നാലാം സെമസ്റ്റർ എംഫാം ഡിഗ്രി സപ്ലിമെന്ററി (2017 & 2019 സ്കീം) ഡെസർട്ടേഷൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ എംഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -I ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി, എംഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട്-I റെഗുലർ/ സപ്ലിമെന്ററി, ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2018 സ്കീം), ആറാം സെമസ്റ്റർ എം.എസ്സി ഓഡിയോളജി ഡിഗ്രി സപ്ലിമെന്ററി (2020 പ്രവേശനം - 2019 സ്കീം), രണ്ടാം സെമസ്റ്റർ എം.എസ്സി സ്പീച്ച് ലാംഗ്വേജ് പാത്തോളജി ഡിഗ്രി സപ്ലിമെന്ററി (2020 പ്രവേശനം) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും പകർപ്പിന് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി മാർച്ച് ഒമ്പതിനകം അപേക്ഷിക്കണം.
നവംബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച രണ്ടാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷയുടെ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.