പരീക്ഷകള്‍ മാറ്റി
സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ കാലിക്കറ്റ് സര്‍വകലാശാല നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പരീക്ഷഫലം
മൂന്നാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂനിറ്ററി ഡിഗ്രി നവംബര്‍ 2022, ഏപ്രില്‍ 2023 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാറ്റി
സെപ്റ്റംബര്‍ 18 മുതല്‍ 23 വരെ അഫിലിയേറ്റഡ് കോളജുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ മൂല്യനിര്‍ണയ ക്യാമ്പുകളും മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ജനറല്‍ ബയോടെക്നോളജി നവംബര്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
സ്പോട്ട് അഡ്മിഷന്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇന്റര്‍നാഷനല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സില്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി ഇന്‍ ഫോട്ടോണിക്സ് കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് 18ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷന് നടത്തും.
ജനറല്‍, ഓള് ഇന്ത്യ ക്വോട്ട, കേരള പട്ടികജാതി, എന്‍.ആര്.ഐ, പി.എച്ച്.സി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. ക്യാറ്റ് 2023 റാങ്ക് ലിസ്റ്റിൽ ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. പട്ടികജാതി സംവരണ സീറ്റിലേക്ക് റാങ്ക് ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റിലില്ലാത്ത പ്രസ്തുത വിഭാഗക്കാരെയും പരിഗണിക്കും.
താല്പര്യമുള്ള യോഗ്യരായ വിദ്യാർഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വകുപ്പ് ഓഫിസില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ admissions.cusat.ac.in ല്‍.
ഹൈടെക് കൃഷി ഓണ്‍ലൈന്‍ കോഴ്സ്
തിരുവനന്തപുരം: കേരള കാര്‍ഷിക സര്‍വകലാശാല ഇ-പഠനകേന്ദ്രം ഹൈടെക് കൃഷി മാസീവ് ഓപണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ രജിസ്ട്രേഷൻ
കൊല്ലം: ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി പി.ജി പ്രോഗ്രാമുകളുടെ ഒന്നും രണ്ടും എൻഡ് സെമസ്റ്റർ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു.
രജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക്ക് 91889 20013, 91889 20014 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.