ഡിപ്ലോമക്കാര്‍ക്ക് നേരിട്ട് ബി.ടെക് പ്രവേശനം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എൻജിനീയറിങ് കോളജില്‍, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് ബി.ടെക് രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനത്തിന് അവസരം. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലാറ്ററല്‍ എന്‍ട്രി പരീക്ഷയുടെ മാര്‍ക്ക് പരിഗണിക്കാതെയാണ് പ്രവേശനം നല്‍കുന്നത്. പ്രവേശന നടപടികള്‍ 30 വരെ കോളജില്‍ നടക്കും. ഫോണ്‍: 9567172591.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ അഞ്ചാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി നവംബര്‍ 2022 റെഗുലര്‍ പരീക്ഷകള്‍ നവംബര്‍ 13 ന് തുടങ്ങും.എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 13ന് തുടങ്ങും.
പരീക്ഷ അപേക്ഷ
ലോ കോളജുകളിലെ രണ്ടാം സെമസ്റ്റര്‍ എല്‍.എല്‍.എം ഡിസംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ നവംബര്‍ രണ്ട് വരെയും 180 രൂപ പിഴയോടെ ആറ് വരെയും അപേക്ഷിക്കാം.എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് 180 രൂപ പിഴയോടെ 17 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം.എസ്.ഡി.ഇ അഞ്ചാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 26 വരെ അപേക്ഷിക്കാം.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: നവംബർ 29ന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്സി മെഡിക്കൽ ഫിസിയോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2010 സ്കീം) പരീക്ഷക്ക് നവംബർ ആറ് വരെയും ഫൈനോടെ 10 വരെയും സൂപ്പർ ഫൈനോടെ 16 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ഡിസംബർ നാലിന് തുടങ്ങുന്ന എം.ഫിൽ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് -II റെഗുലർ/സപ്ലിമെന്ററി പരീക്ഷക്ക് നവംബർ രണ്ട് മുതൽ 10 വരെയും ഫൈനോടെ 15 വരെയും സൂപ്പർഫൈനോടെ 17 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.