പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: ഫെബ്രുവരി ആറിന് തുടങ്ങുന്ന മൂന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി സപ്ലിമെന്‍ററി (2017 & 2019 സ്കീം) പരീക്ഷക്ക് ജനുവരി അഞ്ച് മുതൽ 13 വരെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.ഫെബ്രുവരി 13ന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി ഒപ്‌റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി പരീക്ഷക്ക് ജനുവരി 18 വരെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം. ഫെബ്രുവരി ഒന്നിന് തുടങ്ങുന്ന രണ്ടാം വർഷ ബി.എസ്സി പെര്‍ഫ്യുഷന്‍ ടെക്നോളജി ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി പരീക്ഷക്ക് ജനുവരി 16 വരെ ഓൺലൈനായി രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബിൾ
ജനുവരി ഒമ്പത്, 10 തീയതികളിൽ നടക്കുന്ന എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി പാർട്ട് -I ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി പ്രാക്ടിക്കൽ, ജനുവരി 11, 12 തീയതികളിൽ നടക്കുന്ന എം.ഫിൽ ഇൻ സൈക്യാട്രിക് സോഷ്യൽ വർക്ക് പാർട്ട് -I ഡിഗ്രി റെഗുലർ/ സപ്ലിമെന്‍ററി പ്രാക്ടിക്കൽ, ജനുവരി 23ന് തുടങ്ങുന്ന നാലാം വര്‍ഷ ബി.എസ്സി മെഡിക്കല്‍ ബയോകെമിസ്ട്രി ഡിഗ്രി റെഗുലര്‍/ സപ്ലിമെന്‍ററി (2016 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റര്‍ എം.എസ് സി ബയോകെമിസ്ട്രി ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എഫ്.ടി ഏപ്രില്‍ 2022 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. നാലാം സെമസ്റ്റര്‍ എം.എ സാന്‍സ്‌ക്രിറ്റ് സാഹിത്യ (സ്പെഷല്‍), സോഷ്യോളജി ഏപ്രില്‍ 2022 പരീക്ഷകളുടെയും രണ്ടാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ഏപ്രില്‍ 2021 (വിത്ഹെല്‍ഡ്) പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റര്‍ ബി.വോക് ലോജിസ്റ്റിക് മാനേജ്മെന്റ് നവംബര്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.