തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പഠനവകുപ്പുകളിലും മറ്റ് ഗവേഷണകേന്ദ്രങ്ങളിലും എനി ടൈം പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന വിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒഴിവുകളിലേക്ക് അര്‍ഹരായവര്‍ക്കാണ് അപേക്ഷിക്കാനവസരം. നിലവില്‍ പിഎച്ച്.ഡി പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ അര്‍ഹരായവര്‍ക്കും അപേക്ഷിക്കാം. ഇപ്രകാരമുള്ള അപേക്ഷകളില്‍ പ്രത്യേകം ഷോര്‍ട്ട്ലിസ്റ്റ് പ്രസിദ്ധീകരിക്കില്ല. പ്രവേശനത്തിന് അര്‍ഹരായവര്‍ ഗവേഷണകേന്ദ്രങ്ങളില്‍ 31നകം റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ച്ച് രണ്ടിനകം പ്രവേശന നടപടികൾ പൂര്‍ത്തീകരിക്കും.
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2018 സപ്ലിമെന്ററി പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 സപ്ലിമെന്ററി പരീക്ഷക്കും പിഴകൂടാതെ ഫെബ്രുവരി 13വരെയും 170 രൂപ പിഴയോടെ 15വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ എം.എസ് സി ബയോടെക്നോളജി (നാഷനല്‍ സ്ട്രീം) ഡിസംബര്‍ 2022 പരീക്ഷ ഫെബ്രുവരി ആറിന് തുടങ്ങും. സര്‍വകലാശാല എൻജിനീയറിങ് കോളജിലെ രണ്ടാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഫെബ്രുവരി 13ന് തുടങ്ങും.1, 2 സെമസ്റ്റര്‍ ബി.ടെക്, പാര്‍ട്ട് ടൈം ബി.ടെക് ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി 14ന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാല ഫിസിക്സ് പഠനവകുപ്പില്‍ റേഡിയേഷന് ഫിസിക്സ് അസി. പ്രഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി പാനല്‍ തയാറാക്കുന്നു. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി നാലിന് രാവിലെ 10.30ന് ഫിസിക്സ് പഠനവകുപ്പില്‍ ഹാജരാകണം.
തൃശൂർ: ഫെബ്രുവരി ഒന്ന്, മൂന്ന് തീയതികളിൽ നടത്തുന്ന നാലാം വർഷ ബി.എസ്സി മെഡിക്കൽ ബയോ കെമിസ്ട്രി റെഗുലർ/സപ്ലിമെന്ററി (2016 സ്കീം) പ്രാക്ടിക്കൽ, ഫെബ്രുവരി ആറിന് തുടങ്ങുന്ന അവസാന വർഷ ബി.ഡി.എസ് പാർട്ട്-II സപ്ലിമെന്ററി പ്രാക്ടിക്കൽ, ഫെബ്രുവരി 13 മുതൽ 20 വരെ നടക്കുന്ന ഏഴാം സെമസ്റ്റർ ബി.ഫാം റെഗുലർ/സപ്ലിമെന്ററി (2017 സ്കീം) തിയറി എന്നീ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒക്ടോബറിൽ നടത്തിയ മൂന്നാം വർഷ ബി.എസ്സി എം.എൽ.ടി സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടെയും സ്കോർ ഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവക്ക് ബന്ധപ്പെട്ട കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി ഫെബ്രുവരി ഒന്നിന് വൈകീട്ട് അഞ്ചിനകം അപേക്ഷിക്കണം.
ഒക്ടോബറിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച നാലാം വർഷ ബി.എസ്സി എം.എൽ.ടി സപ്ലിമെന്ററി പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
കേരള ആരോഗ്യശാസ്ത്ര സർവകലാശാല ആസ്ഥാനത്തെ അക്കാദമിക് സ്റ്റാഫ് കോളജ്, കോഴിക്കോട്ടെ സ്കൂൾ ഓഫ് ഫാമിലി ഹെൽത്ത് സ്റ്റഡീസ്, തൃപ്പൂണിത്തുറ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച് ഇൻ ആയുർവേദ, തിരുവനന്തപുരം സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് എന്നിവിടങ്ങളിൽ പ്രഫസർ, അസോസിയേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ/റീ എംപ്ലോയ്മെന്റ്/കരാര്‍ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. അപേക്ഷകൾ രജിസ്ട്രാർ, കേരള യൂനിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്, മെഡിക്കൽ കോളജ് പി.ഒ, തൃശൂർ 680596 വിലാസത്തിൽ ഫെബ്രുവരി 20നകം ലഭിക്കണം. വെബ്സൈറ്റ്: www.kuhs.ac.in. ഫോൺ: 0487 2207664, 2207650.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.