പി.ജി അസൈന്മെന്റ്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല എസ്.ഡി.ഇ 2020 പ്രവേശനം പി.ജി പ്രൈവറ്റ് രജിസ്ട്രേഷന് വിദ്യാർഥികളുടെ ഒന്ന്, രണ്ട് സെമസ്റ്ററുകളിലെ ഓഡിറ്റ് കോഴ്സിന്റെ ഭാഗമായുള്ള ബുക്ക് റിവ്യൂ, അസൈന്മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിർദിഷ്ട രൂപത്തില്‍ മാർച്ച് 31ന് മുമ്പായി വിദൂരവിദ്യാഭ്യാസ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ വെബ്സൈറ്റില്‍. ഫോണ്‍: 0494 2407494.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി ഏപ്രില്‍ 2022 റെഗുലര്‍ പരീക്ഷ മാർച്ച് 27ന് തുടങ്ങും.ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.ബി.എ ഇന്റര്‍നാഷനല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജനുവരി 2023 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാർച്ച് 28ന് തുടങ്ങും. ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം.സി.എ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 27ന് തുടങ്ങും. രണ്ടാം വര്‍ഷ അഫ്ദലുല്‍ ഉലമ പ്രിലിമിനറി മാര്‍ച്ച് 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ മാർച്ച് 28ന് തുടങ്ങും.
പി.ജി പ്രോജക്ട്
എസ്.ഡി.ഇ ആറാം സെമസ്റ്റര്‍ പി.ജി (2018 വരെ പ്രവേശനം) ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ച വിദ്യാർഥികള്‍ പ്രോജക്ട് പരീക്ഷയുടെ ഹാള്‍ടിക്കറ്റ് കോപ്പി സഹിതം ഏപ്രില്‍ 20നകം എസ്.ഡി.ഇ ഡയറക്ടര്‍ക്ക് നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കണം. ഫോണ്‍: 0494 2407356, 2407494.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.മൂന്നാം സെമസ്റ്റര്‍ എം.എ ഡെവലപ്മെന്റ് എക്കണോമിക്സ് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ ബി.വി.എസ് നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ ടൈംടേബിൾ
തൃശൂർ: മാർച്ച് 16ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷനൽ എം.ബി.ബി.എസ് ഡിഗ്രി റെഗുലർ ആൻഡ് സപ്ലിമെന്ററി (2019 & 2010 സ്കീം) പ്രാക്ടിക്കൽ, മാർച്ച് 20ന് തുടങ്ങുന്ന നാലാം വർഷ ബി.എസ്സി എം.എൽ.ടി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ, ഏപ്രിൽ 10 മുതൽ 19 വരെ നടക്കുന്ന ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്കല്‍ കെമിസ്ട്രി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 & 2019 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമക്കോളജി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2017 & 2019 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്കല്‍ അനാലിസിസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമക്കോഗ്നസി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസ്യൂട്ടിക്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) തിയറി, ഒന്നാം സെമസ്റ്റർ എം.ഫാം ഫാർമസി പ്രാക്ടീസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 സ്കീം) തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.