പരീക്ഷകേന്ദ്രത്തില്‍ മാറ്റം
തേഞ്ഞിപ്പലം: എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2019, നാലാം സെമസ്റ്റര്‍ ജനുവരി 2019, ജൂലൈ 2019 പരീക്ഷകള്‍ക്ക് കോഴിക്കോട് ഐ.എച്ച്.ആര്.ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ് പരീക്ഷകേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവർ സര്‍വകലാശാല ടാഗോര്‍ നികേതനിലാണ് പരീക്ഷക്ക് ഹാജരാകേണ്ടത്. മൂന്നാം സെമസ്റ്റര്‍ പരീക്ഷകള്‍ 16നും നാലാം സെമസ്റ്റര്‍ 17നുമാണ് തുടങ്ങുന്നത്.
പരീക്ഷ ഫലം
അഞ്ചാം സെമസ്റ്റര്‍ ബി.ടെക് നവംബര്‍ 2022 െറഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ രണ്ട് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ എം.ബി.എ ജൂലൈ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 27 വരെ അപേക്ഷിക്കാം.
പരീക്ഷ
ഒമ്പതിന് തുടങ്ങാന്‍ തീരുമാനിച്ച് മാറ്റിവെച്ച രണ്ടാം സെമസ്റ്റര്‍ ബി.ബി.എ-എല്‍എല്‍.ബി (ഓണേഴ്സ്) ഏപ്രില്‍ 2022 െറഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയും 16ന് തുടങ്ങും.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.ബി.എ ജനുവരി 2019, ജൂലൈ 2019 സപ്ലിമെന്ററി പരീക്ഷകള്‍ 17ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എം.എസ്സി ഫിസിക്സ്, മാത്തമറ്റിക്സ് ഏപ്രില്‍ 2023 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ്സി ക്ലിനിക്കല്‍ സൈക്കോളജി, ബയോകെമിസ്ട്രി നവംബര്‍ 2022 പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: നവംബർ 27ന് തുടങ്ങുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി ഡിഗ്രി (ഡി.എം/എം.സി.എച്ച്) റെഗുലർ & സപ്ലിമെന്ററി (2010 സ്കീം) പരീക്ഷക്ക് ഈ മാസം 19 മുതൽ 31 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ നവംബർ എട്ടുവരെയും 335 രൂപ സൂപ്പർ ഫൈനോടെ 15 വരെയും രജിസ്ട്രേഷൻ നടത്താം.
നവംബർ 27 ന് ആരംഭിക്കുന്ന മൂന്നാം വർഷ ബാച്ചിലർ ഓഫ് ഒക്യുപേഷനല്‍ തെറപ്പി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2020 സ്കീം) പരീക്ഷക്ക് നവംബർ രണ്ട് വരെ രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ നവംബർ എട്ടുവെരയും 335 രൂപ സൂപ്പർ ഫൈനോടെ 13 വെരയും രജിസ്ട്രേഷൻ നടത്താം.
പരീക്ഷ ടൈംടേബ്ൾ
28, 29 തീയതികളിലായി നടക്കുന്ന പോസ്റ്റ് എം.എസ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ ടൈംടേബ്ൾ പ്രസിദ്ധീകരിച്ചു.
പരീക്ഷഫലം
ആഗസ്റ്റിൽ നടന്ന മൂന്നാം വർഷ ഫാം.ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.