കാലിക്കറ്റ്
ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) റാങ്ക് ലിസ്റ്റ്
സര്‍വകലാശാല സെന്ററുകള്‍, കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷന്‍ കോളജ് എന്നിവയിലേക്കുള്ള 2023 -24 അധ്യയന വര്‍ഷത്തെ നാലു വര്‍ഷ ബി.പി.ഇ.എസ് (ഇന്റഗ്രേറ്റഡ്) പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രവേശനവിഭാഗം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 18ന് രാവിലെ 10ന് സര്‍വകലാശാല സെനറ്റ് ഹൗസില്‍ അപേക്ഷയുടെ പ്രിന്റ്ഔട്ട്, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്, കമ്യൂണിറ്റി, നോണ്‍ ക്രീമിലെയര്‍, ഇ.ഡബ്ല്യു.എസ്. എന്നിവ സഹിതം കൗണ്‍സിലിങ്ങിന് ഹാജരാകണം. ഫോണ്‍: 0494 2407017, 7016 (ഡി.ഒ.എ.), 0494 2407547 (സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജുക്കേഷന്‍).
പരീക്ഷ അപേക്ഷ
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2021, 2022 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ യു.ജി നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് 180 രൂപ പിഴയോടെ 17 വരെ അപേക്ഷിക്കാം.
പരീക്ഷ
എസ്.ഡി.ഇ ഒന്നാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ നവംബര്‍ 2022 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും നവംബര്‍ മൂന്നിന് തുടങ്ങും.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ പി.ജി ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ പുതുക്കിയ സമയക്രമമനുസരിച്ച് 25ന് തുടങ്ങും.
പരീക്ഷ ഫലം
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഹിന്ദി ഏപ്രില്‍ 2022 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ നാലാം സെമസ്റ്റര്‍ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.