ബിരുദപഠനം തുടരാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല പ്രൈവറ്റ് രജിസ്ട്രേഷന് വഴി 2020ല്‍ എം.എ അറബിക്, ഇക്കണോമിക്സ്, ഹിസ്റ്ററി, ഹിന്ദി, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, സംസ്കൃതം, സോഷ്യോളജി, എം.കോം, എം.എസ്.സി മാത്തമാറ്റിക്സ് കോഴ്സുകള്‍ക്ക് പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക് അപേക്ഷിച്ച ശേഷം പഠനം തുടരാന്‍ സാധിക്കാത്തവര്‍ക്ക് പ്രസ്തുത പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. താല്പര്യമുള്ളവര് നവംബര്‍ 8നകം എസ്.ഡി.ഇയില്‍ നേരിട്ടെത്തി പുനഃപ്രവേശനം നേടണം. ഫോണ്‍ 0494 2407356, 2407494.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ ബി.വോക് ഫിഷ് പ്രോസസിങ് ടെക്നോളജി ഏപ്രില്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 2, 3 തീയതികളില്‍ കൊടുങ്ങല്ലൂര്‍ എം.ഇ.എസ് അസ്മാബി കോളജില്‍ നടക്കും.
ഒന്നാം സെമസ്റ്റര്‍ ബി.വോക് ഒപ്റ്റോമെട്രി ആൻഡ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ് നവംബര്‍ 2022 പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 6 മുതല്‍ 8 വരെ വളാഞ്ചേരി എം.ഇ.എസ് കോളജില്‍ നടക്കും.
പരീക്ഷഫലം
ഒന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്.ഡബ്ല്യു, ബി.വി.സി, ബി.ടി.ടി.എം, ബി.ടി.എഫ്.പി, ബി.എ അഫ്ദലുല്‍ ഉലമ സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റെഗുലര്‍ സപ്ലിമെന്ററി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.
ടൈം ടേബിൾ പ്രസിദ്ധീകരിച്ചു
തൃശൂർ: നവംബർ 27 മുതൽ ഡിസംബർ അഞ്ചുവരെ നടക്കുന്ന മെഡിക്കൽ സൂപ്പർ സ്പെഷാലിറ്റി (ഡി.എം/ എം.സി.എച്ച്) ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബർ നാലു മുതൽ 13 വരെ നടക്കുന്ന ഒന്നാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി തിയറി പരീക്ഷ, ഡിസംബർ അഞ്ചു മുതൽ 11 വരെ നടക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ തിയറി പരീക്ഷ എന്നിവയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബർ നാലു മുതൽ 13 വരെ നടക്കുന്ന മൂന്നാം വർഷ ബി.എസ് സി ഒപ്റ്റോമെട്രി ഡിഗ്രി റെഗുലർ/ സപ്ലിമെന്ററി (2014 & 2016 സ്കീം) തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ ആറു മുതൽ 20 വരെ നടക്കുന്ന ഒന്നാം വർഷ ബി.എ.എസ്.എൽ.പി ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഡിസംബർ ആറു മുതൽ 15 വരെ നടക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ.എസ്.എൽ.പി ഡിഗ്രി റെഗുലര്‍/ സപ്ലിമെന്ററി (2018 സ്കീം) തിയറി പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ആഗസ്റ്റിൽ നടന്ന നാലാം വർഷ ബി.എസ് സി എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സ്കൂള്‍ ഓഫ് എൻജിനീയറിങ്ങില്‍ ഒഴിവുള്ള വിവിധ എം.ടെക് (പാർട്ട് ടൈം) കോഴ്സുകളിലേക്ക് നവംബര്‍ ഏഴിന് അഭിമുഖം നടത്തുന്നു. വിശദ വിവരങ്ങള്‍ cusat.ac.inല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.