പരീക്ഷ അപേക്ഷ
തേഞ്ഞിപ്പലം: അഞ്ചാം സെമസ്റ്റര്‍ ബി.വോക് നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഡിസംബർ 26 വരെയും 180 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം.
പി.ജി ഡിപ്ലോമ ഇന്‍ റിഹാബിലിറ്റേഷന്‍ സൈക്കോളജി ഏപ്രില്‍ 2023 റെഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 180 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം.
എട്ടാം സെമസ്റ്റര്‍ ബി.ടെക്, പാര്‍ട് ടൈം ബി.ടെക് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
ഏഴാം സെമസ്റ്റര്‍ ബി.ടെക് ഏപ്രില്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 25 വരെയും 180 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
രണ്ട്, നാല് സെമസ്റ്റര്‍ എം.സി.എ ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
പരീക്ഷാഫലം
എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്സ് നവംബര്‍ 2022 പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ രണ്ടാം സെമസ്റ്റര്‍ എം.എ അറബിക് ഏപ്രില്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം. എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.എ മള്‍ട്ടിമീഡിയ ഏപ്രില്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 21 വരെ അപേക്ഷിക്കാം.
പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.ടി.എ, എം.ടി.എ നവംബര്‍ 2023 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ജനുവരി 22 ന് തുടങ്ങും.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി ജനറല്‍ ബയോടെക്നോളജി, അപ്ലൈഡ് ജിയോളജി നവംബര്‍ 2022 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എം.എസ് സി ബയോകെമിസ്ട്രി ഏപ്രില്‍ 2023 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ രജിസ്ട്രേഷൻ
തൃശൂർ: കേരള ആരോഗ്യ സർവകലാശാല ജനുവരി എട്ടിന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ഫാം ഡിഗ്രി സപ്ലിമെന്ററി (2010 & 2012 സ്കീം) പരീക്ഷക്ക് ഡിസംബർ 23 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഓരോ ചോദ്യപേപ്പർ കോഡിനും 110 രൂപ ഫൈനോടെ 26 വരെയും 335 രൂപ സൂപ്പർ ഫൈനോടെ ഡിസംബർ 27 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
ജനുവരി എട്ടിന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.എസ് സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് ഡിസംബർ 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ 16 വരെയും 335 രൂപ സൂപ്പർ ഫൈനോടെ 18 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
2024 ജനുവരി 18ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ് സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് ഡിസംബർ 16 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110 രൂപ ഫൈനോടെ 19 വരെയും 335 രൂപ സൂപ്പർ ഫൈനോടെ 20 വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.
റീടോട്ടലിങ് ഫലം
2023 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ, മൂന്നാം വർഷ ബി.എസ് സി മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി സപ്ലിമെന്ററി (2014 & 2016 സ്കീം) പരീക്ഷ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.