വെല്ലൂർ (തമിഴ്നാട്) ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ ഇക്കൊല്ലം നടത്തുന്ന വിവിധ മെഡിക്കൽ/അനുബന്ധ ഹെൽത്ത് സയൻസസ് ഡിഗ്രി/ഡിപ്ലോമ/പി.ജി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഒാൺെലെനായി മാർച്ച് 26വരെ സ്വീകരിക്കും. പ്രവേശന വിജ്ഞാപനം http://admissions.cmcvellore.ac.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിതമായ ഫീസ് നിരക്കാണ് ഇവിടെ കോഴ്സുകൾക്ക് ഇൗടാക്കുന്നത്.
എം.ബി.ബി.എസ്
എം.ബി.ബി.എസ് കോഴ്സിൽ 100 സീറ്റുകൾ ലഭ്യമാണ്. ഒാപൺ വിഭാഗത്തിൽ 16 സീറ്റുകളിലും സ്പോൺസേഡ് വിഭാഗത്തിൽ 84 സീറ്റുകളിലും പ്രവേശനം നൽകും. ‘നീറ്റ്-യു.ജി 2018’ൽ യോഗ്യത നേടുന്നവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. ഹയർ സെക്കൻഡറി/തത്തുല്യബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കിൽ കുറയാതെ നേടി വിജയിച്ചിരിക്കണം.
പ്രവേശനം ലഭിക്കുന്നവർ ആദ്യവർഷം 41430 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 23000 രൂപ വീതവും ഫീസ് അടക്കണം. മെസ് ഫീസായി പുരുഷന്മാർ 5000 രൂപയും വനിതകൾ 4000 രൂപയും പ്രതിമാസം നൽകണം.
ബി.എസ്സി നഴ്സിങ്
ബി.എസ്സി നഴ്സിങ് കോഴ്സിൽ 100 സീറ്റുകളുണ്ട്. ഒാപൺ വിഭാഗത്തിൽ 15 സീറ്റുകളും സ്പോൺസേഡ് വിഭാഗത്തിൽ 85 സീറ്റുകളും ലഭ്യമാണ്. നാലു വർഷമാണ് പഠനകാലാവധി. കോഴ്സ് പൂർത്തിയാക്കി ഒരുവർഷം ജൂനിയർ സ്റ്റാഫ് നഴ്സായി ഇവിടെ പരിശീലനം നേടണം. യൂനിഫോം, ബുക്ക് ഫീസ് ഉൾപ്പെടെ ആദ്യവർഷം 39000 രൂപയും തുടർന്നുള്ള വർഷങ്ങളിൽ 14000 രൂപ വീതവും ഫീസ് അടക്കണം. മെസ്ഫീസ് പ്രതിമാസം 1200 രൂപയാണ്. എസ്റ്റാബ്ലിഷ്മെൻറ്, ഇലക്ട്രിസിറ്റി ഇനങ്ങളിലായി വർഷത്തിൽ 13800 രൂപ കൂടി നൽകേണ്ടതുണ്ട്. പ്രത്യേകം നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് അഡ്മിഷൻ. ഹയർ സെക്കൻഡറി/ തത്തുല്യബോർഡ് പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി & സുവോളജി) വിഷയങ്ങൾക്ക് മൊത്തം 45 ശതമാനം മാർക്കിൽ കുറയാതെയും ഇംഗ്ലീഷ് ഉൾപ്പെടെ ഇൗ വിഷയങ്ങൾ ഒാരോന്നും പ്രത്യേകമായും വിജയിച്ചിരിക്കണം. അവിവാഹിതരായ പെൺകുട്ടികളെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ.സ്പോൺസേഡ് സീറ്റുകളിൽ പ്രവേശനത്തിന് ക്രിസ്ത്യൻ വിഭാഗത്തിൽപെടുന്നവരെയാണ് പരിഗണിക്കുക. CMC വെല്ലൂരുമായി ബന്ധമുള്ള ക്രിസ്ത്യൻ സഭകളോ സംഘടനകളോ നിർദിഷ്ട ഫോറത്തിൽ നൽകുന്ന സ്പോൺസർഷിപ്പ് അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. ഇതിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്. ഇവരെ ഒരു സ്പെഷൽ ടെസ്റ്റ് കൂടി നടത്തിയാണ് അഡ്മിഷനായി തെരഞ്ഞെടുക്കുക.
അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകൾ
അലൈഡ് ഹെൽത്ത് സയൻസസ് വിഭാഗത്തിൽ ബാച്ചിലർ ഒാഫ് ഒക്കുപ്പേഷനൽ തെറപ്പി (BOT), ഫിസിയോതെറപ്പി (BPT) , B.Sc, MLT, ബാച്ചിലർ ഒാഫ് ഒാപ്ടോമെട്രി (B.Optom), B.Sc െമഡിക്കൽ റെക്കോഡ്സ് സയൻസ്, ബാച്ചിലർ ഒാഫ് ഒാഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, BSc ക്രിട്ടിക്കൽ കെയർ ടെക്നോളജി, BSc ഡയാലിസിസ് ടെക്നോളജി, BSc ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി, ബാച്ചിലർ ഒാഫ് പ്രോസ്തറ്റിക്സ് ആൻഡ് ഒാർത്തോട്ടിക്സ്, BSc റേഡിയോളജി ആൻഡ് ഇമേജിങ് ടെക്നോളജി, BSc റേഡിയോതെറപ്പി ടെക്നോളജി, BSc മെഡിക്കൽ സോഷ്യോളജി, BSc കാർഡിയോ പൾമണറി പെർഫ്യൂഷൻ കെയർ ടെക്നോളജി, BSc ഒാപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി, BSc ന്യൂറോ ഇലക്ട്രോ ഫിസിയോളജി, BSc ആക്സിഡൻറ് ആൻഡ് എമർജൻസി കെയർ ടെക്നോളജി, BSc കാർഡിയാക് ടെക്നോളജി, BSc റെസ്പിറേറ്ററി തെറപ്പി കോഴ്സുകളിലാണ് പ്രവേശനം. സീറ്റുകൾ പരിമിതമാണ്. പ്രവേശനയോഗ്യത ഉൾപ്പെടെ കോഴ്സുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിലുണ്ട്.
മേയ് 15ന് നടത്തുന്ന പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ് (MBBS ഒഴികെ) പ്രവേശനം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം, നാഗർകോവിൽ, സേലം, മധുര, വെല്ലൂർ, ചെന്നൈ, പുതുച്ചേരി, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, മുംബൈ, ദൽഹി, ലഖ്നോ, ഗുവാഹതി, ഭുവനേശ്വർ, കൊൽക്കത്ത കേന്ദ്രങ്ങളിലായി നടത്തും.
അപേക്ഷിക്കേണ്ട വിധം
അപേക്ഷഫീസ് 800 രൂപയും രജിസ്ട്രേഷൻ ഫീസ് ഒാരോ കോഴ്സിനും 500 രൂപയുമാണ്. െക്രഡിറ്റ്/ െഡബിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖാന്തരം ഫീസ് അടക്കാം.
അപേക്ഷ ഒാൺലൈനായി http://admissions.cmcvellore.ac.in ൽ മാർച്ച് 26നുമുമ്പ് സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ വെബ്സൈറ്റിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.