2024-25 വർഷത്തെ വെറ്ററിനറി സയൻസ് ആൻഡ് അനിമൽ ഹസ്ബൻഡറി ബിരുദ കോഴ്സിൽ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലേക്ക് വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടത്തിയ രണ്ടാംഘട്ടം സീറ്റ് അലോട്ട്മെന്റ് ലഭിച്ചവർ സെപ്റ്റംബർ 24 വൈകീട്ട് 4 മണിക്ക് മുമ്പ് ബന്ധപ്പെട്ട കോളജിൽ റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടണം.
രണ്ടാംഘട്ടം അലോട്ട്മെന്റ് അവസാനിക്കുമ്പോൾ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ട്രേ റൗണ്ട് അലോട്ട്മെന്റ് നടത്തും. താൽപര്യമുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ, ജനറൽ/ഒ.ബി.സി/ഇ.ഡഡബ്ല്യു.എസ് വിഭാഗങ്ങളിൽപെടുന്നവർ 50,000 രൂപയും എസ്.സി/എസ്.ടി/പി.എച്ച് വിഭാഗങ്ങളിൽപെടുന്നവർ 25000 രൂപയും സ്ട്രേ റൗണ്ട് ഫീസായി അടക്കണം. ഒന്നും രണ്ടും ഘട്ടങ്ങളിൽ സീറ്റ് അലോട്ട്മെന്റ് ലഭിച്ച് അതത് കോളജിൽ റിപ്പോർട്ട് ചെയ്തവരെയും റിപ്പോർട്ട് ചെയ്യാത്തവരെയും സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് പരിഗണിക്കില്ല. സ്ട്രേ റൗണ്ടിലേക്ക് ലഭ്യമായ സീറ്റുകളും കോളജുകളും വി.സി.ഐ കൗൺസലിങ് പോർട്ടലിൽ പ്രസിദ്ധീകരിക്കും.
സ്ട്രേ റൗണ്ടിലേക്ക് സെപ്റ്റംബർ 25 രാവിലെ 11 മുതൽ 26 രാത്രി 11 മണിവരെ ഫീസടക്കാം. ഇതോടൊപ്പം ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികളും പൂർത്തിയാക്കാം. 28ന് സീറ്റ് അലോട്ട്മെന്റ് പ്രഖ്യാപിക്കും. 28 മുതൽ 30 വൈകീട്ട് 4 മണിക്ക് മുമ്പ് അലോട്ട്മെന്റ് ലഭിച്ച കോളജിൽ പ്രവേശനം നേടാവുന്നതാണ്. സ്ട്രേ വേക്കൻസി റൗണ്ട് കൗൺസലിങ്, അലോട്ട്മെന്റ് ഷെഡ്യൂളുകൾ https://vci.admissions.nic.in/ൽ ലഭിക്കും. പ്രവേശന നടപടികൾ വെബ്സൈറ്റിൽ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.