വി.എച്ച്​.എസ്​.ഇ സപ്ലിമെൻററി അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ഏകജാലക പ്രവേശനത്തിനുള്ള സപ്ലിമെൻററി അലോട്ട്​മെൻറ്​ www.vhscap.kerala.gov.in എന്ന വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ചു.

First Suppl. Allotment Results എന്ന ലിങ്കിൽ അപേക്ഷാനമ്പറും ജനനതീയതിയും ടൈപ്പ്​ ചെയ്​ത്​ അപേക്ഷകർക്ക്​ അലോട്ട്​മെൻറ്​ വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്​മെൻറ്​ സ്ലിപ്പ്​ ഡൗൺലോഡ്​ ചെയ്യുന്നതിനും കഴിയും.

ഒന്നാം സപ്ലിമെൻററി അലോട്ട്​മെൻറി​െൻറ അടിസ്ഥാനത്തിൽ ഒക്ടോബർ 21ന് വൈകീട്ട്​ നാല്​ വരെ സ്​കൂളുകളിൽ അഡ്​മിഷൻ നേടാം​. അലോട്ട്​മെൻറ്​ ലഭിച്ച വിദ്യാർഥികൾക്ക്​, സ്​ഥിരപ്രവേശനമാണ്​ ലഭിക്കുന്നത്​. ഇവർക്ക്​ താൽക്കാലിക പ്രവേശനം അനുവദനീയമല്ല.

അലോട്ട്​മെൻറ്​ ലിസ്​റ്റിൽ ഉൾപ്പെട്ട വിദ്യാർഥി, 21ന് നാല്​ മണിക്ക്​ മുമ്പ്​ അലോട്ട്​മെൻറ്​ ലഭിച്ച സ്​കൂളിൽ റിപ്പോർട്ട് ചെയ്​ത്​ സ്ഥിര അഡ്​മിഷൻ നേടാതിരുന്നാൽ അഡ്​മിഷൻ പ്രോസസിൽനിന്ന്​ പുറത്താകും.

Tags:    
News Summary - VHSE Supplementary Allotment published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.