തിരുവനന്തപുരം: പാഠഭാഗങ്ങള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ഡിസംബര്‍ 25 ഒഴികെ എല്ലാ ദിവസവും പുതിയ ക്ലാസുകള്‍ 'വിക്ടേഴ്സ്' സംപ്രേഷണം ചെയ്യും. ശനി, ഞായര്‍ ദിവസങ്ങളില്‍ 10, 12 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും.
പ്ലസ് ടുക്കാര്‍ക്ക് പരമാവധി നാല് ക്ലാസും പത്താം ക്ലാസുകാര്‍ക്ക് വൈകീട്ട് നാലു മുതല്‍ ആറു വരെ ഓപ്ഷനുകളോടുകൂടിയ ഒരു ക്ലാസും (ഭാഷാ ക്ലാസുകള്‍) എന്ന നിലയിലായിരിക്കും ക്രമീകരണം. അംഗൻവാടി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍, ലിറ്റില്‍ കൈറ്റ്സ് കുട്ടികള്‍ക്കുള്ള ക്ലാസുകള്‍, ഹലോ ഇംഗ്ലീഷ് എന്നീ സ്ഥിരം പരിപാടികളും ശനി-ഞായര്‍ ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യും.
തിങ്കള്‍ മുതല്‍ വെള്ളി വരെ 10ാം ക്ലാസുകാര്‍ക്ക് വൈകീട്ട് ആറു മുതല്‍ 7.30 വരെയും പിറ്റേന്ന് രാവിലെ ഏഴ് മുതല്‍ എട്ട് വരെയും പ്ലസ് ടുക്കാര്‍ക്ക് ദിവസവും രാത്രി 7.30 മുതല്‍ 11 വരെയും പുനഃസംപ്രേഷണം ഉണ്ടാവും. സമയക്കുറവുള്ളതിനാല്‍ ജനുവരി പകുതി വരെ മറ്റു ക്ലാസുകളുടെ പുനഃസംപ്രേഷണം ഇല്ല.
ജൂണ്‍ ഒന്നിന് ആരംഭിച്ച ഫസ്റ്റ്ബെല്ലില്‍ ആദ്യ ആറുമാസത്തിനുള്ളില്‍ 4400 ക്ലാസുകള്‍ സംപ്രേഷണം ചെയ്തുകഴിഞ്ഞു. മുഴുവന്‍ ക്ലാസും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാക്കുന്നുണ്ട്. ഓരോ ദിവസത്തെ ടൈംടേബിളും ക്ലാസുകളും www.firstbell.kite.kerala.gov.inല്‍ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.