പുണെ: ചോദ്യപേപ്പറിൽ രണ്ടു മാർക്കിെൻറ അസാധാരണ ചോദ്യം കണ്ട് വിദ്യാർഥികൾ അമ്പരന്നു. ‘കുരങ്ങ് മനുഷ്യനാകുന്നത് ആരും കണ്ടിട്ടില്ലാത്തതിനാൽ ചാൾസ് ഡാർവിെൻറ പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി ശരിയല്ല എന്ന കേന്ദ്രമന്ത്രി സത്യപാൽ സിങ്ങിെൻറ വാദത്തിലെ തെറ്റ് എന്താണ്’ എന്നായിരുന്നു ചോദ്യം.
പുണെയിലെ ശാസ്ത വിദ്യാഭ്യാസ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് (െഎ.െഎ.എസ്.ഇ.ആർ) പരിണാമശാസ്ത്ര വിദ്യാർഥികൾക്ക് നടത്തിയ സെമസ്റ്റർ പരീക്ഷയിലാണ് ചോദ്യം. പരിണാമ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കാൻ മന്ത്രി ഉന്നയിച്ച ഇൗ വാദത്തിലെ തെറ്റ് കണ്ടുപിടിക്കാനായിരുന്നു വിദ്യാർഥികളോട് നിർദേശിച്ചത്. അപ്രതീക്ഷിതമാണെങ്കിലും വിദ്യാർഥികൾക്ക് ഇൗ ചോദ്യം ഇഷ്ടമായി. കാരണം, ഉത്തരം ലളിതമാണ്. മന്ത്രി പറഞ്ഞതുപോലെ, കുരങ്ങ് മനുഷ്യനായി രൂപാന്തരം പ്രാപിെച്ചന്ന് പരിമാണ സിദ്ധാന്തം പറയുന്നില്ല. പകരം, കുരങ്ങിനും മനുഷ്യനും പൊതുപൂർവികനുണ്ടെന്നാണ് പറയുന്നത്.
വിദ്യാർഥികളുടെ യുക്തിചിന്ത പരീക്ഷിക്കാനാണ് ചോദ്യമെന്നും മറ്റ് ഉേദ്ദശ്യമില്ലെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഡീൻ സഞ്ജീവ് ഗലാൻഡേ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ചർച്ച നടത്തുകയല്ല ലക്ഷ്യം, വിദ്യാർഥികൾക്ക് വേറിട്ടരീതിയിലൂടെ ഉത്തരം കണ്ടെത്താൻ ഒരു വിഷയം നൽകുകയായിരുന്നുവെന്ന് ഡീൻ പറഞ്ഞു. മഹാരാഷ്ട്രയിൽ നടന്ന അഖിലേന്ത്യാ വൈദിക് സമ്മേളനത്തിനെത്തിയപ്പോഴായിരുന്നു കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാൽ സിങ്ങിെൻറ വിവാദപരാമർശം. ഇതിനെതിരെ ശാസ്ത്രലോകം പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. മുംബൈ െപാലീസ് കമീഷണറായിരുന്ന സിങ് കഴിഞ്ഞ െസപ്റ്റംബറിലെ മന്ത്രിസഭാ പുനഃസംഘടനയിലാണ് സഹമന്ത്രിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.