എം.ബി.ബി.എസ്​ പരീക്ഷ ഹാളിലും വാച്ചും വെള്ളക്കു​പ്പിയും വിലക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ എം.ബി.ബി.എസ് പരീക്ഷ ഹാളുകളില്‍ വാച്ചും വെള്ളക്കുപ്പിയും ഉപയോഗിക്കുന്നതിന്​ ആരോഗ്യ സർവകലാശാല വിലക്കേർപ്പെടുത്തി. പി.എസ്.​സി പരീക്ഷ തട്ടിപ്പി​​െൻറയും ആറ് മെഡിക്കൽ കോളജുകളില്‍ കോപ്പിയടി കണ്ടെത്തിയതിനെ തുടര്‍ന്നുമാണ് തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് സമയം അറിയാൻ എല്ലാ പരീക്ഷ ഹാളിലും ​േക്ലാക്കുകൾ സ്ഥാപിക്കാൻ ബന്ധപ്പെട്ട ​േകാളജുകൾക്ക്​ നിർദേശം നൽകും. വെള്ളക്കുപ്പികളും ഹാളിൽ അനുവദിക്കില്ല. പകരം കോളജുകൾതന്നെ പരീക്ഷാഹാളിൽ കുടിവെള്ളം ലഭ്യമാക്കും. വലുപ്പമുള്ള മാല, വള, മോതിരം തുടങ്ങിയ ആഭരണങ്ങൾക്കും വിലക്കുണ്ട്. പരീക്ഷയെഴുതാൻ സാധാരണ ബോൾ പോയൻറ്​ പേനകൾ മാത്രമേ ഉപയോഗിക്കാവൂ. ഇതും കോളജ് അധികൃതർ ലഭ്യമാക്കും. നിയന്ത്രണങ്ങൾ സംബന്ധിച്ച്​ സർവകലാശാല പരീക്ഷാബോർഡി​​െൻറ ശിപാർശ​ കഴി‍ഞ്ഞ ഗവേണിങ്​ കൗൺസിൽ അംഗീകരിച്ചു. ഉടൻതന്നെ നിർദേശം കോളജുകൾക്ക് കൈമാറുമെന്ന് ആരോഗ്യ സർവകലാശാല പ്രോ വി.സി ഡോ. എ. നളിനാക്ഷൻ പറഞ്ഞു.

ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തിരുവനന്തപുരം എസ്​.യു.ടി, കൊല്ലം അസീസിയ, പെരിന്തൽമണ്ണ എം.ഇ.എസ്, വർക്കല എസ്.ആര്‍ സ്വാശ്രയ മെഡിക്കൽ കോളജുകളിലും കോപ്പിയടി കണ്ടെത്തിയിരുന്നു. പരീക്ഷാഹാളിലെ സി.സി.ടി.വി ദൃശ്യങ്ങൾ സർവകലാശാല പരിശേ​ാധിച്ചതോടെയാണ്​ കോപ്പിയടി കണ്ടെത്തിയത്​. ഇതോടെ ആദ്യ ​അഞ്ച്​ മെഡിക്കൽ കോളജുകളിലെ ഫലം തടയുകയും കോപ്പിയടിച്ച വിദ്യാർഥികളുടെ​ പേര്​ വിവരം ഹാജരാക്കാൻ പ്രിൻസിപ്പൽമാർക്ക്​ നിർദേശം നൽകുകയും ചെയ്​തു. ഇതുപ്രകാരം അഞ്ച്​ കോളജുകളിലെ ആറ്​ വിദ്യാർഥികളുടെ വിവരം കൈമാറി. ഇൗ ആറ്​ വിദ്യാർഥികളുടെത്​​ ഒഴികെയുള്ളവരുടെ ഫലം സർവകലാശാല പ്രസിദ്ധീകരിച്ചു. ആറ്​ പേരിൽനിന്ന്​ വിശദീകരണം തേടിയശേഷം തുടർനടപടി സ്വീകരിക്കും.

വർക്കല എസ്​.ആർ മെഡിക്കൽ കോളജിൽ രണ്ടാം വർഷ സപ്ലിമ​െൻററി പരീക്ഷയെഴുതിയ 21ഉം ഒന്നാം വർഷ സപ്ലിമ​െൻററി പരീക്ഷയെഴുതിയ എട്ട്​ പേരുടെയും ഫലമാണ്​ തടഞ്ഞത്​. ഒന്നാം വർഷ സപ്ലിമ​െൻററി പരീക്ഷയെഴുതിയ എട്ടിൽ ഏഴുപേർ കോപ്പിയടിക്കുന്നതായി സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. ഇതോടൊപ്പം കോളജ്​ നടത്തിപ്പിലെ ക്രമക്കേട്​ സംബന്ധിച്ച്​ ​ഹൈകോടതിയിൽ കേസ്​ നിലനിൽക്കുന്ന സാഹചര്യത്തിലുമാണ്​ ഫലം തടയാനും പരീക്ഷാകേന്ദ്രം റദ്ദാക്കാനും തീരുമാനിച്ചത്​.

Tags:    
News Summary - watch and water bottle banned in MBBS exam hall -career and education news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.