ദുബൈ: പുതുതലമുറക്ക് വിജയവഴികൾ പറഞ്ഞുകൊടുത്ത് ഡോപ ഡയറക്ടർ ഡോ. ആഷിഖ് സൈനുദ്ദീൻ. എജുകഫെയിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ സാധ്യതകളെ കുറിച്ച് വിവരിക്കുകയായിരുന്നു അദ്ദേഹം.
കരിയർ, ശമ്പളം, ആദരവ്, സ്വാതന്ത്ര്യം എന്നിവ ജീവിതത്തിലെ പ്രധാന ലക്ഷ്യങ്ങളായി കൂടെക്കൂട്ടണം. നമ്മൾ തിരഞ്ഞെടുക്കുന്ന മേഖലയിൽ ഏറ്റവും മികച്ചതാവുമെന്ന് മനസ്സിൽ ഉറപ്പിക്കുകയും അതിനായി ശ്രമിക്കുകയും വേണം. ലോകത്തിലെ ഏറ്റവും മികച്ച കോളജുകളുള്ളത് സർക്കാർ മേഖലയിലാണ്. അത് പരമാവധി ഉപയോഗപ്പെടുത്തണം.
ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽതന്നെ പഠിക്കണം. കുട്ടികളെ വിദ്യാഭ്യാസ മേഖലയിൽ വാർത്തെടുക്കേണ്ടത് ഹൈസ്കൂൾ ഘട്ടത്തിലാണ്. അവരുടെ ലക്ഷ്യം നേരത്തേ നിശ്ചയിക്കണം. രക്ഷിതാക്കളും ഇന്നത്തെ വിദ്യാഭ്യാസ സാധ്യതകൾ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.