നിങ്ങളുടെ കരിയർ സംശയങ്ങൾക്കുള്ള ഉത്തരവുമായി എറൈസ് വെബിനാർ എത്തുന്നു. പത്താം ക്ലാസിന് ശേഷം ഇനിയെന്ത് എന്ന ആശയക്കുഴപ്പത്തിൽപെട്ട് വിഷമിക്കുന്നവർക്കു മുന്നിൽ വഴികാട്ടിയാവുകയാണ് എറൈസ്. ഒരാളുടെ കരിയർ എങ്ങനെയാകണം എന്ന തീരുമാനം പ്രധാനമായും രൂപപ്പെട്ടു വരുന്നത് 10-ാം ക്ലാസിനു ശേഷമായിരിക്കും.
പ്ലസ്ടു എങ്ങനെ പഠിക്കണം, ഏത് വിഷയം തെരഞ്ഞെടുക്കണം എന്നീ കാര്യങ്ങളെല്ലാമാകും പിന്നീടുള്ള വിദ്യാർഥികളുടെ ജീവിതത്തെ സ്വാധീനിക്കുക. അതിനാൽതന്നെ ഒരു ആശങ്കയും ഈ സന്ദർഭത്തിൽ ഉണ്ടാകാൻ പാടില്ലെന്ന് കരിയർ കൗൺസിലർമാർ വ്യക്തമാക്കുന്നുണ്ട്. ശാസ്ത്രീയമായി വിദ്യാർഥികളുടെ കഴിവും താൽപര്യവും വിവിധ മേഖലയിലെ വൈദഗ്ധ്യവും മനസിലാക്കി നല്ല കോഴ്സും കരിയറും തെരഞ്ഞെടുക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷയത്തോടു കൂടിയാണ് എറൈസ് എത്തുന്നത്.
വിദ്യാർഥികൾക്ക് കൃത്യമായി കരിയർ ഗൈഡൻസ് ഒരുക്കാൻ ജൂൺ 10 യു.എ.ഇ സമയം വൈകീട്ട് 8ന് നടക്കുന്ന വെബിനാർ സഹായകമാവും. എറൈസ് ഓപറേഷൻസ് ഹെഡ് നിഖിൽ നാരായണൻ (എം.ടെക്, ഐ.ഐ.ടി മദ്രാസ്), അക്കാഡമിക്സ് ഹെഡ് ശരത് മോഹൻ (എം.ടെക്, ഐ.ഐ.ടി മദ്രാസ്), സീനിയർ അക്കാഡമിക് കൺസിലർ റീസ തൗഫീഖ് എന്നിവർ വെബിനാറിൽ നിങ്ങളുമായി സംവദിക്കും.
നീറ്റ്, ജെ.ഇ.ഇ കോച്ചിങ്ങിനോടൊപ്പം തന്നെ പ്ലസ് വൺ, പ്ലസ് ടു ബോർഡ് പരീക്ഷകൾക്കുള്ള ക്ലാസുകളും എറൈസ് ഒരുക്കുന്നുണ്ട്. എറണാകുളത്തെ റെസിഡൻഷ്യൽ സ്കൂളിലാകും കാമ്പസ്. വിദഗ്ധർ ഇവിടെ ക്ലാസുകൾ നയിക്കും. കേരളത്തിലെ മികച്ച നീറ്റ് കോച്ചിങ് സെന്ററുകളിൽ ഒന്നുകൂടിയായ എറൈസ് വിദ്യാർഥികൾക്കായി ഒരുക്കുന്ന സുവർണാവസരം കൂടിയാണിത്. എയിംസ്, ജിപ്മർ, സി.എം.സി, ഗവൺമെന്റ് മെഡിക്കൽ കോളജുകൾ തുടങ്ങിയ ഇടങ്ങളിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷൻ കൂടിയാകും എറൈസിന്റെ ഈ പുതിയ സംരംഭം. അഡ്മിഷൻ ടെസ്റ്റിൽ ലഭിക്കുന്ന റിസൾട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും ഫീസുകൾ നിശ്ചയിക്കപ്പെടുക.
ജുൺ 10ന് നടക്കുന്ന വെബിനാറിൽ മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അവസരമുണ്ടാകും. എൻട്രൻസ് കോച്ചിങ് രംഗത്തെ വിദഗ്ധരായ അധ്യാപകരായിരിക്കും വെബിനാറിൽ നിങ്ങൾക്കു മുന്നിലെത്തുക.
നൽകിയിരിക്കുന്ന QR കോഡ് സ്കാൻ ചെയ്തോ അല്ലെങ്കിൽ http://www.madhyamam.com/webinar എന്ന ലിങ്ക് സന്ദർശിച്ചോ നിങ്ങൾക്ക് ഇപ്പോൾ തന്നെ വെബിനാറിൽ റജിസ്റ്റർ ചെയ്യാം. Helpline: 9567017700, 9539967700
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.