രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസ പ്രവേശനത്തിനുള്ള നീറ്റ് 2020 പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ ഒന്നും രണ്ടും റാങ്ക് നേടിയവർക്ക് ഒാരേ മാർക്ക്. എന്നാൽ, 720ൽ 720 മാർക്ക് നേടിയ ഒഡിഷ സ്വദേശി ശുഐബ് അഫ്താബിന് ഒന്നും ഡൽഹി സ്വദേശി അകൻഷ സിങ്ങിന് രണ്ടും റാങ്കുകൾ ലഭിച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
നീറ്റ് പരീക്ഷയിൽ ഒന്നിലധികം പേർക്ക് ഒരേ മാർക്ക് ലഭിച്ചാൽ റാങ്ക് പട്ടിക തയാറാക്കുന്നതിന് ചില നിയമങ്ങൾ പാലിക്കാറുണ്ട്. ഇതിന് ടൈ ബ്രേക്കർ റൂൾസ് (Tie Breaker Rules) എന്നാണ് പറയുന്നത്. നാല് നിയമങ്ങളുടെ മുൻഗണന പ്രകാരമാണ് ഒന്ന് മുതലുള്ള റാങ്ക് ജേതാക്കളെ കണ്ടെത്തുന്നത്.
ശുഐബ് അഫ്താബിന്റെയും അകൻഷ സിങ്ങിന്റെയും മാർക്ക് പരിഗണിച്ചപ്പോൾ മുകളിൽ വിവരിക്കുന്ന ആദ്യ മൂന്നു നിയമങ്ങൾ ഒരു പോലെയാണ് വന്നിട്ടുള്ളത്. അതിനാലാണ് 'പ്രായം കൂടുതലുള്ള വിദ്യാർഥികൾ' എന്ന നാലാമത്തെ നിയമം ഇരുവരുടെയും റാങ്ക് നിശ്ചയിക്കാൻ നീറ്റ് അധികൃതർ പരിഗണിച്ചത്.
ഇതുപ്രകാരം അകൻഷയെക്കാൾ അഫ്താബിന് പ്രായം കൂടുതലാണ്. തുടർന്നാണ് ശുഐബ് അഫ്താബിന് ഒന്നാം റാങ്കും അകൻഷ സിങ്ങിന് രണ്ടാം റാങ്കും ജേതാക്കളായി നീറ്റ് അധികൃതർ നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.