'ഗേറ്റ്​-2022' ഫെബ്രുവരിയിൽ

ഗ്രാജ്വേറ്റ്​ ആപ്​റ്റിറ്റ്യൂഡ്​ ടെസ്​റ്റ്​ ഇൻ എൻജിനീയറിങ്​ (ഗേറ്റ്​-2022) ഫെബ്രുവരി അഞ്ച്​, ആറ്​, 12, 13 തീയതികളിൽ ദേശീയതലത്തിൽ നടത്തും. ഐ.ഐ.ടി ​ഖരഗ്​​​പുരാണ്​ ഇക്കുറി ടെസ്​റ്റ്​ സംഘടിപ്പിക്കുന്നത്​. എൻജിനീയറിങ്​/ടെക്​നോളജി/ആർക്കിടെക്​ചർ/സയൻസ്​/കോമേഴ്​സ്​/ആർട്​സ്​ വിഷയങ്ങളിൽ ഗവൺമെൻറ്​ സ്​കോളർഷിപ്​​/അസിസ്​റ്റൻറ്​ഷിപ്പോടെ മാസ്​റ്റേഴ്​സ്​, ഡോക്​ടറൽ പഠനത്തിനുള്ള യോഗ്യത നിർണയ പരീക്ഷയാണിത്​. ചില കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളും മറ്റും റിക്രൂട്ട്​മെൻറിനായി 'ഗേറ്റ്​ സ്​കോർ' ഉപയോഗിക്കാറുണ്ട്​. ഗേറ്റ്​്​ സ്​കോറിന്​ മൂന്നു വർഷത്തെ പ്രാബല്യമുണ്ട്​.

'ഗേറ്റ്​-2022'ൽ ഇനി പറയുന്ന 29 സബ്​ജക്​ട്​ പേപ്പറുകളാണുള്ളത്​- എയറോസ്​പേസ്​ എൻജിനീയറിങ്​, അഗ്രികൾചറൽ എൻജിനീയറിങ്​, ആർക്കിടെക്​ചർ ആൻഡ്​ പ്ലാനിങ്​, ബയോമെഡിക്കൽ എൻജിനീയറിങ്​, ബയോ ടെക്​നോളജി, സിവിൽ, കെമിക്കൽ, കമ്പ്യൂട്ടർ സയൻസ്​ ആൻഡ്​​​ ഐ.ടി, കെമിസ്​ട്രി, ഇലക്​ട്രോണിക്​സ്​ ആൻഡ്​​ കമ്യൂണിക്കേഷൻ, ഇലക്​ട്രിക്കൽ, എൻവയോൺമെൻറൽ സയൻസ്​ ആൻഡ്​ എൻജിനീയറിങ്​, ഇക്കോളജി ആൻഡ്​​ എവലൂഷൻ, ജിയോളജി ആൻഡ്​​ ജിയോ ഫിസിക്​സ്​, ജിയോമാറ്റിക്​സ്​ എൻജിനീയറിങ്​, ഇൻസ്​ട്രുമെ​േൻറഷൻ എൻജിനീയറിങ്​, മാത്തമാറ്റിക്​സ്​, മെക്കാനിക്കൽ, മൈനിങ്​, മെറ്റലർജിക്കൽ, നേവൽ ആർക്കിടെക്​ചർ ആൻഡ്​ മറൈൻ എൻജിനീയറിങ്​, പെട്രോളിയം എൻജിനീയറിങ്​, ഫിസിക്​സ്​, പ്രൊഡക്​ഷൻ ആൻഡ്​​ ഇൻഡസ്​ട്രിയൽ എൻജിനീയറിങ്​, സ്​റ്റാറ്റിസ്​റ്റിക്​സ്​, ടെക്​സ്​റ്റൈൽ എൻജിനീയറിങ്​ ആൻഡ്​​ ഫൈബർ സയൻസ്​, എൻജിനീയറിങ്​ സയൻസസ്​, ഹ്യുമാനിറ്റീസ്​ ആൻഡ്​​ സോഷ്യൽ സയൻസസ്​, ലൈഫ്​ സയൻസസ്.

ഒരാൾക്ക്​ പരമാവധി രണ്ട്​ സബ്​ജക്​ട്​ പേപ്പറുകളിൽ പരീക്ഷയെഴുതാം. ഒറ്റ അപേക്ഷ മതി. ജിയോമാറ്റിക്​സ്​ എൻജിനീയറിങ്ങും നേവൽ ആർക്കിടെക്​ചർ ആൻഡ്​​ മറൈൻ എൻജിനീയറിങ്ങും പുതിയ പേപ്പറുകളാണ്​. മൂന്നു​ മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്​ഠിത ടെസ്​റ്റിൽ ജനറൽ ആപ്​റ്റിറ്റ്യൂഡും ഉണ്ട്​. മൾട്ടിപ്​ൾ ചോയ്​സ്​, മൾട്ടിപ്​ൾ സെലക്​ട്​, ന്യൂമെറിക്കൽ ആൻസർ ടൈപ്പ്​ ചോദ്യങ്ങളുണ്ടാവും. ആകെ 65 ചോദ്യങ്ങളാണുണ്ടാവുക.

കേരളത്തിൽ ആലപ്പുഴ, ആലുവ/എറണാകുളം, ആറ്റിങ്ങൽ, ചെങ്ങന്നൂർ, കൊല്ലം, കോതമംഗലം, കോട്ടയം, മൂവാറ്റുപുഴ, തിരുവനന്തപുരം, അങ്കമാലി, കോഴിക്കോട്​, കണ്ണൂർ, പാലക്കാട്​, തൃശൂർ, പയ്യന്നൂർ, വടകര, മലപ്പുറം, കാസർകോട്​ പരീക്ഷ കേന്ദ്രങ്ങളാണ്​.

അപേക്ഷ ഫീസ്​ ഓരോ സബ്​ജക്​ട്​ പേപ്പറിനും 1500 രൂപ. വനിതകൾക്കും എസ്​.സി/എസ്​.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്കും 750 രൂപ മതി. അക്കാദമിക്​ മികവോടെ എൻജിനീയറിങ്​/ടെക്​നോളജി/ആർക്കിടെക്​ചർ/സയൻസ്​/കോമേഴ്​സ്​/ആർട്​സ്​ അംഗീകൃത ബിരുദധാരികൾക്കും മൂന്നാംവർഷ/നാലാംവർഷ ബിരുദ വിദ്യാർഥികൾക്കും 'ഗേറ്റ്​ 2022'ന്​ അപേക്ഷിക്കാം. വിശദവിവരങ്ങൾ https://gate.iitkgp.ac.inൽ ലഭ്യമാണ്​. ഓൺലൈൻ രജിസ്​ട്രേഷൻ ആഗസ്​റ്റ്​ 30 മുതൽ സെപ്​റ്റംബർ 24 വരെ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്​.

Tags:    
News Summary - gate 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.