നീ​റ്റ്-​യു.​ജി 2024 അപേക്ഷ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്, ബി.​എ.​എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്, ബി.​യു.​എം.​എ​സ്, ബി.​എ​ച്ച്.​എം.​എ​സ് എ​ന്നീ മെ​ഡി​ക്ക​ൽ/​ആ​യു​ഷ് ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി-​കം-​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് (നീ​റ്റ്-​യു.​ജി 2024) മേ​യ് 5ന് ​ന​ട​ത്തും. നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി​ക്കാ​ണ് പ​രീ​ക്ഷാ​ചു​മ​ത​ല. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ മെ​ഡി​ക്ക​ൽ/​ഡെ​ന്റ​ൽ ബി​രു​ദ​പ​ഠ​ന​ത്തി​ന് നീ​റ്റ്-​യു.​ജി യോ​ഗ്യ​ത നേ​ട​ണം.

വി​ജ്ഞാ​പ​ന​വും ബു​ള്ള​റ്റി​നും https://exams.nta.ac.in/NEETൽ. ​അ​പേ​ക്ഷാ​ഫീ​സ് ജ​ന​റ​ൽ/​എ​ൻ.​ആ​ർ.​ഐ വി​ഭാ​ഗ​ത്തി​ന് 1700 രൂ​പ. ഇ.​ഡ​ബ്ലി​യു.​എ​സ്/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ 1600. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ബി.​ഡി/​തേ​ർ​ഡ് ജ​ൻ​ഡ​ർ 1000. പ്രോ​സ​സി​ങ് ചാ​ർ​ജും ജി.​എ​സ്.​ടി​യും കൂ​ടി ന​ൽ​കേ​ണ്ട​തു​ണ്ട്. മാ​ർ​ച്ച് 9 വൈ​കി​ട്ട് 5 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. മാ​ർ​ച്ച് 9 രാ​ത്രി 11.50 വ​രെ ഫീ​സ​ട​ക്കാം. ഓ​ൺ​ലൈ​നാ​യി ഒ​റ്റ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ മ​തി. ക​ൺ​ഫ​ർ​മേ​ഷ​ൻ പേ​ജി​ന്റെ പ്രി​ന്റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം.

യോ​ഗ്യ​ത

2024 ഡി​സം​ബ​ർ 31ന് 17 ​വ​യ​സ്സ് തി​ക​ഞ്ഞി​രി​ക്ക​ണം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി/​ബ​യോ​ടെ​ക്നോ​ള​ജി വി​ഷ​യ​ങ്ങ​ൾ​ക്ക് മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ഇം​ഗ്ലീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ പ​ഠി​ച്ച് പ്ല​സ്ടു/​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​ത​ത്തു​ല്യ ബോ​ർ​ഡ് പ​രീ​ക്ഷ വി​ജ​യി​ച്ചി​രി​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി-​എ​ൻ.​സി.​എ​ൽ/​പി.​ഡ​ബ്ലി​യു.​ബി.​ഡി 40 ശ​ത​മാ​നം മാ​ർ​ക്ക് മ​തി​യാ​കും.

പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ

മേ​യ് 5 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം 2 മു​ത​ൽ 5.20. പ​രീ​ക്ഷാ​ഘ​ട​ന​യും വി​ശ​ദ​മാ​യ സി​ല​ബ​സും ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലു​ണ്ട്.

കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട, പ​യ്യ​ന്നൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ/​ചെ​ങ്ങ​ന്നൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/​മൂ​വാ​റ്റു​പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ഇ​ടു​ക്കി ന​ഗ​ര​ങ്ങ​ളി​ലും ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളു​ണ്ടാ​വും. മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ നാ​ല് കേ​ന്ദ്ര​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. പ​രീ​ക്ഷാ​ഫ​ലം ജൂ​ൺ 14ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

അ​ഡ്മി​ഷ​ൻ

നീ​റ്റ് യു.​ജി 2024 റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ/​ഡെ​ന്റ​ൽ/​ആ​യു​ഷ് ബി​രു​ദ കോ​ഴ്സു​ക​ളി​ൽ കൗ​ൺ​സ​ലി​ങ് വ​ഴി​യാ​ണ് അ​ഡ്മി​ഷ​ൻ. പ്ര​വേ​ശ​ന മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ത​ത് റെ​ഗു​ലേ​റ്റ​റി ബോ​ഡി​ക​ൾ നി​ഷ്‍ക​ർ​ഷി​ച്ച പ്ര​കാ​ര​മാ​കു.എം.​ബി.​ബി.​എ​സ് പ്ര​വേ​ശ​നം നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ക​മീ​ഷ​ന്റെ​യും (www.nmc.org.in) ബി.​ഡി.​എ​സ് പ്ര​വേ​ശ​നം ഡെ​ന്റ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും (www.dciindia.gov.in) ച​ട്ട​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യാ​ണ്. വി​വ​ര​ങ്ങ​ൾ യ​ഥാ​സ​മ​യം www.mmc.nic.inൽ ​ല​ഭി​ക്കും.

ആ​യു​ഷ് കോ​ഴ്സു​ക​ളി​ലേ​ക്ക് (BAMS/BSMS/BUMS) സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഇ​ന്ത്യ​ൻ മെ​ഡി​സി​നും (www.ccimindia.rog) BHMS കോ​ഴ്സി​ലേ​ക്ക് സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ് ഹോ​മി​യോ​പ്പ​തി​യും (www.cchindia.com) ആ​ണ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. ആ​യു​ഷ് അ​ഡ്മി​ഷ​ൻ​സ് സെ​ൻ​ട്ര​ൽ കൗ​ൺ​സ​ലി​ങ് ക​മ്മി​റ്റി​ക്കാ​ണ് (www.aaccc.gov.in) കൗ​ൺ​സ​ലി​ങ് ചു​മ​ത​ല.

സ്റ്റേ​റ്റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് സം​സ്ഥാ​ന പ്ര​വേ​ശ​ന ക​മീ​ഷ​ണ​ർ നീ​റ്റ്-​യു.​ജി സ്കോ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച് പ്ര​​ത്യേ​ക മെ​രി​റ്റ് ലി​സ്റ്റ് ത​യാ​റാ​ക്കി അ​ഡ്മി​ഷ​ൻ ന​ൽ​കും. നീ​റ്റ് യു.​ജി റാ​ങ്ക് നേ​ടു​ന്ന​വ​ർ​ക്ക് മെ​ഡി​ക്ക​ൽ/​ഡ​ന്റ​ൽ ബി​രു​ദ കോ​ഴ്സു​ക​ളി​ൽ 15 ശ​ത​മാ​നം ഓ​ൾ ഇ​ന്ത്യ ക്വാ​ട്ട സീ​റ്റു​ക​ളി​ലും വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്റ്റേ​റ്റ് ക്വാ​ട്ട സീ​റ്റു​ക​ളി​ലും രാ​ജ്യ​ത്തെ കേ​ന്ദ്ര സ്ഥാ​പ​ന​ങ്ങ​ൾ/​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ൾ/​സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ/​ഡെ​ന്റ​ൽ കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സെ​ൻ​ട്ര​ൽ പൂ​ൾ ക്വാ​ട്ട സീ​റ്റു​ക​ൾ, എ​ൻ.​ആ​ർ.​ഐ/​മാ​നേ​ജ്മെ​ന്റ് ക്വാ​ട്ട സീ​റ്റു​ക​ൾ, വി​വി​ധ എ​യിം​സു​ക​ൾ, ജി​പ്മെ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്ര​വേ​ശ​നം തേ​ടാം.

ആം​ഡ് ഫോ​ഴ്സ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൂ​നെ (ര​ജി​സ്ട്രേ​ഷ​ന് മാ​ത്രം) രാം ​മ​നോ​ഹ​ർ ലോ​ഹി​യ ഹോ​സ്പി​റ്റ​ൽ/​വ​ർ​ധ​മാ​ന മ​ഹാ​വീ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ൻ​ഡ് സ​ഫ്ദ​ർ​ജ​ങ് ഹോ​സ്പി​റ്റ​ൽ, ഇ.​എ​സ്.​ഐ.​സി മെ​ഡി​ക്ക​ൽ​ കോ​ള​ജു​ക​ൾ, ഡ​ൽ​ഹി/​ബ​നാ​റ​സ്/​അ​ലി​ഗ​ർ മു​സ്‍ലിം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ട​ക്കം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലെ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് പ്ര​വേ​ശ​ന​വും നീ​റ്റ് യു.​ജി റാ​ങ്ക​ടി​സ്ഥാ​ന​ത്തി​ലാ​ണ്. എം.​സി.​സി കൗ​ൺ​സ​ലി​ങ് വ​ഴി​യാ​ണ് അ​ഡ്മി​ഷ​ൻ.

Tags:    
News Summary - NEET-UG 2024 application

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-31 02:11 GMT