ചെന്നൈ: കോവിഡ് ചികിത്സക്കും പ്രതിരോധത്തിനുംവേണ്ടി ചെന്നൈ ഇൻറഗ്രൽ കോച്ച് ഫാക്ടറിയുടെ റെയിൽവേ ഹോസ്പിറ്റലിലേക്ക് ഡോക്ടർമാരെയും പാരാ മെഡിക്കൽ സ്റ്റാഫുകളെയും റിക്രൂട്ട് ചെയ്യുന്നു. കരാർ അടിസ്ഥാനത്തിൽ മൂന്നുമാസത്തേക്കാണ് നിയമനം. വിവിധ തസ്തികകളിലായി ആകെ62 ഒഴിവുകളുണ്ട്.
വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https//icfindianrailways.gov.inൽ ലഭിക്കും.തസ്തിക തിരിച്ചുള്ള ഒഴിവുകളും യോഗ്യത, മാനദണ്ഡങ്ങളും ശമ്പളവും ചുവടെ. നിർദേശാനുസരണം അപേക്ഷ ഒാൺലൈനായി മേയ് 17 വൈകീട്ട് 5.30നകം സമർപ്പിക്കണം.
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഒാഫിസർ (GDMO) ഒഴിവുകൾ 12. യോഗ്യത: എം.ബി.ബി.എസ്. ഇന്ത്യൻ മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. ശമ്പളം: 75,000 രൂപ.
മെഡിക്കൽ പ്രാക്ടീഷണൽ (ഫിസിഷ്യൻ) ഒഴിവുകൾ 2. യോഗ്യത: എം.ഡി ജനറൽ മെഡിസിൻ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. പ്രായപരിധി 2020ൽ 53 വയസ്സ്. ശമ്പളം 95,000 രൂപ.
നഴ്സിങ് സൂപ്രണ്ട്: ഒഴിവുകൾ 24. യോഗ്യത: രജിസ്റ്റേർഡ് നഴ്സ് ആൻഡ് മിഡ്വൈഫ് ആയിരിക്കണം. ജനറൽ നഴ്സിങ്ങിൽ മൂന്നുവർഷത്തെ കോഴ്സ് അല്ലെങ്കിൽ ബി.എസ്സി നഴ്സിങ് പാസായിരിക്കണം. പ്രായം: 20- 40 വയസ്സ്. ശമ്പളം: 44,900 രൂപ. ക്ഷാമബത്തയും മറ്റാനുകൂല്യങ്ങളും ലഭിക്കും.
ഹൗസ് കീപ്പിങ് അസിസ്റ്റൻറ് (സഫായിവാല) ഒഴിവുകൾ 24. യോഗ്യത: 10ാംക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായം: 18-33. ശമ്പളം: 18,000 രൂപയും മറ്റ് അലവൻസുകളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.