എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ വിഷയങ്ങളിലും ചില ശാസ്ത്ര വിഷയങ്ങളിലും സ്കോളർഷിപ്പോടെ/അസിസ്റ്റൻറ്ഷിപ്പോടെ മാസ്റ്റേഴ്സ്/ഡോക്ടറൽ ഡിഗ്രി പഠനത്തിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള റിക്രൂട്ട്െമൻറിനായുള്ള സ്ക്രീനിങ്ങിനും ‘ഗേറ്റ്’ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്ങിൽ യോഗ്യത നേടണം. ഗേറ്റ്-2018 കമ്പ്യൂട്ടർ അധിഷ്ഠിത ഒാൺലൈൻ ടെസ്റ്റ് ഇന്ത്യക്കകത്തും വിദേശത്തുമായി ഫെബ്രുവരി 3, 4, 10,11 തീയതികളിൽ നടക്കും.
െഎ.െഎ.ടി ഗുവാഹതിയാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്. ഒാൺലൈൻ അപേക്ഷാ സമർപ്പണത്തിന് 2017 സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ അഞ്ചു വരെ സൗകര്യം ലഭിക്കും.
ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലും വിദേശത്ത് ആഡിസ് അബബ, കൊളംബോ, ധാക്ക, കാഠ്മണ്ഡു, ദുബൈ, സിംഗപ്പൂർ എന്നിവിടങ്ങളിലുമായാണ് ‘ഗേറ്റ്-2018’ നടത്തുക.
അപേക്ഷ ഫീസ് വനിതകൾക്കും പട്ടികജാതി/വർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 750 രൂപയാണ്. മറ്റുള്ളവരെല്ലാം 1500 രൂപ നൽകേണ്ടതുണ്ട്.
വിദേശത്ത് ആഡിസ് അബബ, കൊളംബോ, ധാക്ക, കാഠ്മണ്ഡു എന്നിവ പരീക്ഷകേന്ദ്രമായി തെരഞ്ഞെടുക്കുന്നവർ 50 യു.എസ് ഡോളറും ദുബൈ, സിംഗപ്പൂർ പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുക്കുന്നവർ 100 യു.എസ് ഡോളറും അപേക്ഷ ഫീസായി നൽകണം.
യോഗ്യത: എൻജിനീയറിങ്/ടെക്നോളജി/ആർക്കിടെക്ചർ ബിരുദക്കാർക്കും നാലുവർഷത്തെ ബാച്ലർ ഒാഫ് സയൻസ് (B.S) ബിരുദക്കാർക്കും ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് ഡ്യുവൽ ഡിഗ്രി എൻജിനീയറിങ്/ടെക്നോളജി/സയൻസുകാർക്കും മറ്റും ‘ഗേറ്റ്-2018’ൽ പെങ്കടുക്കാവുന്നതാണ്. ഫൈനൽ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
‘ഗേറ്റ്-2018’ സ്കോറിന് മൂന്നുവർഷത്തെ പ്രാബല്യമുണ്ടായിരിക്കും. ബി.ഇ/ബി.ടെക് ബിരുദമെടുത്തവർക്കും ഫൈനൽ യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും നല്ല തയാറെടുപ്പോടെ ‘ഗേറ്റ്-2018’ അഭിമുഖീകരിക്കുന്നതിനാണ് കാലേക്കൂട്ടി പരീക്ഷത്തീയതികളും മറ്റും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. ഒമ്പതുലക്ഷത്തോളം പേരാണ് കഴിഞ്ഞ ‘ഗേറ്റ്’ പരീക്ഷയിൽ പെങ്കടുത്തിരുന്നത്.
‘ഗേറ്റ്-2018’ൽ പത്തുലക്ഷത്തിലേറെ പേർ പെങ്കടുക്കാനാണ് സാധ്യത. സ്വദേശികൾക്ക് മാത്രമല്ല വിദേശത്തുള്ളവർക്കും ‘ഗേറ്റ്’ എഴുതാൻ അവസരം നൽകിയിട്ടുണ്ട്. മുൻനിര സ്ഥാപനങ്ങളിൽ പ്രവേശനത്തിന് മികച്ച ‘ഗേറ്റ് സ്കോർ’ നേടുന്നവർക്കാണ് അവസരം.
ഗേറ്റിന് ആകെ 23 പേപ്പറുകളുണ്ടാവും. എയ്റോസ്പേസ് എൻജിനീയറിങ്, അഗ്രികൾചറൽ എൻജിനീയറിങ്, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, ബയോടെക്നോളജി, സിവിൽ എൻജിനീയറിങ്, കെമിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്േനാളജി, കെമിസ്ട്രി, ഇലക്ട്രോണിക്സ് ആൻഡ്കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഇക്കോളജി ആൻഡ് ഇവലൂഷൻ, ജിയോളജി ആൻഡ് ജിയോഫിസിക്സ്, ഇൻസ്ട്രുമെേൻറഷൻ എൻജിനീയറിങ്, മാതമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിങ്, മൈനിങ് എൻജിനീയറിങ്, മെറ്റലർജിക്കൽ എൻജിനീയറിങ്, പെട്രോളിയം എൻജിനീയറിങ്, ഫിസിക്സ്, പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ എൻജിനീയറിങ്, ടെക്സ്റ്റൈൽ എൻജിനീയറിങ് ആൻഡ് ഫൈബർ സയൻസ്, ലൈഫ് സയൻസ് എന്നിവയാവും പേപ്പറുകൾ. പരീക്ഷാർഥിക്ക് ഇവയിൽ ഏതെങ്കിലുമൊരു പേപ്പർ തെരഞ്ഞെടുത്ത് പരീക്ഷയെഴുതാം.
ഒാൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മൾട്ടിപ്ൾ ചോയ്സ് ചോദ്യങ്ങളും ന്യൂമെറിക്കൽ ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങളുമുണ്ടാവും. 100 മാർക്കിനാണ് പരീക്ഷ.
മൂന്നുമണിക്കൂർ സമയം അനുവദിക്കും.
വിശദവിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രോഷറും അപ്ഡേറ്റുകളും യഥാസമയം www.gate.iitg.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.