നെറ്റ്​ ഉൾപ്പെടെ പരീക്ഷ അപേക്ഷ സമയം ഒരുമാസം നീട്ടി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ൽ നെ​റ്റ്​ ഉ​ൾ​പ്പെ​ടെ നാ​ഷ​ന​ല്‍ ടെ​സ്​​റ്റി​ങ് ഏ​ജ​ന്‍സി (എൻ.ടി.എ) ന​ട​ത്തു​ന്ന വി​വി​ധ പ​രീ​ക്ഷ​ക​ള്‍ക്ക് ഓ​ണ്‍ലൈ​നായി അപേക്ഷിക്കേ​ണ്ട തീ​യ​തി നീ​ട്ടി. ഒ​രു​മാ​സം കൂ​ടി​യാ​ണ്​ അ​പേ​ക്ഷ സ​മ​യം ദീ​ർ​ഘി​പ്പി​ച്ച​ത്. പ്ര​വേ​ശ​ന പ​രീ​ക്ഷ, പു​തു​ക്കി​യ അ​പേ​ക്ഷാ​സ​മ​യം എ​ന്ന ക്ര​മ​ത്തി​ൽ:

• നാ​ഷ​ന​ല്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മ​െൻറ്​ (എ​ൻ.​സി.​എ​ച്ച്.​​എം): ജെ.​ഇ.​ഇ 2020: ഏ​പ്രി​ൽ 30വ​രെ.
• ഇ​ന്ദി​ര​ഗാ​ന്ധി നാ​ഷ​​ന​ൽ ഓ​പ​ണ്‍ യൂ​നി​വേ​ഴ്‌​സി​റ്റി (ഇ​ഗ്‌​നോ): പി​എ​ച്ച്.​ഡി അ​ഡ്മി​ഷ​ന്‍ ടെ​സ്​​റ്റ്​ 2020, ഓ​പ​ണ്‍ മാ​റ്റ് എം.​ബി.​എ - ഏ​പ്രി​ൽ 30.
• ഇ​ന്ത്യ​ന്‍ കൗ​ണ്‍സി​ല്‍ ഫോ​ര്‍ അ​ഗ്രി​ക​ള്‍ച്ച​റ​ല്‍ റി​സ​ര്‍ച്ച് (ഐ.​സി.​എ.​ആ​ർ) 2020: ഏ​പ്രി​ൽ 30.
• ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു യൂ​നി​വേ​ഴ്‌​സി​റ്റി എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ (ജെ.​എ​ൻ.​യു.​ഇ.​ഇ): ഏ​പ്രി​ൽ 30.

• യു.​ജി.​സി - നെ​റ്റ് ദേ​ശീ​യ യോ​ഗ്യ​താ പ​രീ​ക്ഷ -ജൂ​ണ്‍ 2020: മേ​യ്​ 16.
• സി.​എ​സ്‌.​ഐ.​ആ​ർ നെ​റ്റ് ദേ​ശീ​യ യോ​ഗ്യ​താ പ​രീ​ക്ഷ -ജൂ​ണ്‍ 2020: മേ​യ്​ 15.
• ഓ​ള്‍ ഇ​ന്ത്യ ആ​യു​ഷ് ബി​രു​ദാ​ന​ന്ത​ര പ്ര​വേ​ശ​ന പ​രീ​ക്ഷ -2020: മേ​യ്​ 31.

ഈ ​പ​രീ​ക്ഷ​ക​ള്‍ക്കു​ള്ള ഓ​ണ്‍ലൈ​ന്‍ അ​പേ​ക്ഷാ​ഫോ​റം പു​തു​ക്കി​യ അ​വ​സാ​ന തീ​യ​തി​യി​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​യും ഫീ​സ് രാ​ത്രി 11.50 വ​രെ​യും സ്വീ​ക​രി​ക്കു​ം. ഫീ​സു​ക​ള്‍ ക്രെ​ഡി​റ്റ് കാ​ര്‍ഡ്, നെ​റ്റ് ബാ​ങ്കി​ങ്, യു.​പി.​ഐ, പേ​ടി​എം തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ വ​ഴി അ​ട​യ്ക്കാം. അ​ഡ്മി​റ്റ് കാ​ര്‍ഡു​ക​ള്‍ ഡൗ​ണ്‍ലോ​ഡ് ചെ​യ്യാ​നു​ള്ള തീ​യ​തി​ക​ളും പ​രീ​ക്ഷ തീ​യ​തി​ക​ളും അ​ത​ത് പ​രീ​ക്ഷ​ക​ളു​ടെ വെ​ബ്‌​സൈ​റ്റി​ലും www.nta.ac.inയി​ലും ഏ​പ്രി​ല്‍ 15നു ​ശേ​ഷം സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം ല​ഭ്യ​മാ​ക്കും.

Tags:    
News Summary - net exam application extended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.