തിരുവനന്തപുരം: പ്ലസ് വൺ ഏകജാലക പ്രവേശനത്തിനുള്ള ഒാൺലൈൻ അപേക്ഷാ സമർപ്പണം ബുധനാഴ്ച തുടങ്ങും. www.hscap.kerala.gov.in എന്ന വെബ്പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. മേയ് 18 വരെ അപേക്ഷ സമർപ്പിക്കാം.ട്രയൽ അലോട്ട്മെൻറ് മേയ് 25ന് നടക്കും. ആദ്യ അലോട്ട്മെൻറ് ജൂൺ ഒന്നിനായിരിക്കും. മുഖ്യ അലോട്ട്മെൻറ് ജൂൺ 12ന് അവസാനിക്കും. ജൂൺ 13ന് ക്ലാസുകൾ തുടങ്ങും.
സർക്കാർ സ്കൂളിൽ 169140 സീറ്റ്, എയ്ഡഡിൽ 198120
ഒരു ബാച്ചിൽ 60 കുട്ടികൾ എന്ന ക്രമത്തിൽ ആകെ 422853 സീറ്റാണുള്ളത്. ഇതിൽ 169140 സീറ്റ് സർക്കാർ സ്കൂളുകളിലും 198120 സീറ്റ് എയ്ഡഡ് മേഖലയിലുമാണ്. 55593 സീറ്റ് അൺ എയ്ഡഡ്/ സ്പെഷൽ/ െറസിഡൻഷ്യൽ/ ടെക്നിക്കൽ സ്കൂൾ മേഖലയിലാണ്. സയൻസ് ഗ്രൂപ്പിൽ ഒമ്പതും ഹ്യുമാനിറ്റീസിൽ 32ഉം കോമേഴ്സിൽ നാലും വിഷയ കോമ്പിനേഷനുകളാണുള്ളത്. ഇതിൽ സർക്കാർ സ്കൂളുകളിലെയും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ട ഒഴികെയുള്ള സീറ്റിലേക്കുമാണ് ഏകജാലകരീതിയിൽ പ്രവേശനം.
ഒന്നിൽ കൂടുതൽ അപേക്ഷ പാടില്ല
ഒരു റവന്യൂ ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് സമർപ്പിക്കാൻ പാടില്ല. ഒന്നിലധികം ജില്ലയിൽ പ്രവേശനം തേടുന്നവർ ഒാരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമർപ്പിക്കണം. ഒാൺലൈൻ അപേക്ഷാ സമർപ്പണത്തിനുശേഷം അപേക്ഷയുടെ പ്രിൻറൗട്ടിൽ വിദ്യാർഥിയും രക്ഷിതാവും ഒപ്പുവെച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകൾ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സർക്കാർ/ എയ്ഡഡ് ഹയർസെക്കൻഡറി പ്രിൻസിപ്പലിന് സമർപ്പിക്കണം. വെരിഫിേക്കഷനായി സമർപ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടക്കണം.
അപേക്ഷാ സമർപ്പണം സ്കൂൾ വഴിയും
പ്ലസ് വൺ അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷ സമർപ്പിക്കാം. ഇതിനുപുറമെ പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അപേക്ഷാ സമർപ്പണത്തിനായി ഉപയോഗിക്കാം.
ഒാൺലൈൻ അപേക്ഷാ സമർപ്പണം ഇങ്ങനെ
മേയ് ഒമ്പത് മുതൽ 18 വരെ സമയമുള്ളതിനാൽ ആദ്യദിനങ്ങളിൽ തിരക്കുകൂട്ടി പിഴവുവരുത്താതിരിക്കാൻ ശ്രദ്ധിക്കണം. www.hscap.kerala.gov.in എന്ന വെബ്പോർട്ടലിെൻറ ഹോം പേജിൽ PUBLIC എന്ന ടാബിന് താഴെയുള്ള APPLY ONLINE ----SWS എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന ജില്ല, യോഗ്യതാപരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്പർ, മാസം, വർഷം, ജനനതീയതി എന്നിവ നൽകിയശേഷം ‘Mode of Fee Payement’ സെലക്ട് ചെയ്യണം. രണ്ടുരീതിയിൽ അപേക്ഷാ ഫീസ് അടക്കാം.
അപേക്ഷയുടെ പ്രിൻറൗട്ട് സമർപ്പിക്കുന്ന സർക്കാർ/ എയ്ഡഡ് സ്കൂളിൽ നേരിട്ട് ഫീസടക്കാം. അപേക്ഷിക്കുന്ന ജില്ലയിൽ നേരിട്ട് അപേക്ഷയുെട പ്രിൻറൗട്ട് സമർപ്പിക്കാൻ കഴിയാത്തവർ ഡി.ഡി മുഖാന്തരം അപേക്ഷാ ഫീസ് അടച്ചശേഷം മാത്രം അപേക്ഷ ഒാൺലൈനായി സമർപ്പിക്കാൻ ആരംഭിക്കണം. അപേക്ഷാ ഫീസടക്കുന്നരീതി നൽകി ലോഗിൻ ബട്ടൺ ക്ലിക്ക് ചെയ്താൽ ഒാൺൈലൻ അേപക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരങ്ങളാണ് നൽകേണ്ടത്.
അപേക്ഷകെൻറ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ തെറ്റാതെ രേഖപ്പെടുത്തണം. പൊതുവിവരങ്ങൾ സബ്മിറ്റ് ചെയ്താൽ ഗ്രേഡ് പോയൻറ് രേഖപ്പെടുത്താനുള്ള പേജ് ദൃശ്യമാകും. ഗ്രേഡ് പോയൻറ് നൽകിയാൽ അപേക്ഷയിലെ സുപ്രധാന ഘട്ടമായ ഒാപ്ഷൻ നൽകുന്ന പേജിൽ എത്തും.
വിദ്യാർഥി പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോമ്പിനേഷനും ചേരുന്നതാണ് ഒരു ഒാപ്ഷൻ. അപേക്ഷകർ പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോമ്പിനേഷനും ആദ്യ ഒാപ്ഷനായി നൽകണം. ആദ്യ ഒാപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോമ്പിനേഷനും രണ്ടാമത്തെ ഒാപ്ഷനായി നൽകണം. ഇങ്ങനെ കൂടുതൽ സ്കൂളുകളും കോമ്പിനേഷനുകളും ക്രമത്തിൽ നൽകാം. അപേക്ഷകന് യാത്രാസൗകര്യവും പഠിക്കാൻ താൽപര്യവുമുള്ള സ്കൂളുകൾ മാത്രമേ തെരഞ്ഞെടുക്കാവൂ. മാർക്കിനും ഗ്രേഡ് പോയൻറിനും അനുസരിച്ച് ലഭിക്കാൻ സാധ്യതയുള്ള സ്കൂളും കോമ്പിനേഷനും തെരഞ്ഞെടുത്താൽ ആദ്യ അലോട്ട്മെൻറുകളിൽതന്നെ പ്രവേശനം ലഭിക്കും. പ്രവേശന സാധ്യത മനസ്സിലാക്കാൻ കഴിഞ്ഞവർഷത്തെ അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റിൽ (www.hscap.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആവശ്യമുള്ള ഒാപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്താൽ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കിൽ തിരുത്തലുകൾ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി ഒാൺലൈൻ അപേക്ഷാ സമർപ്പണം പൂർത്തിയാക്കണം. അന്തിമമായി സമർപ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ടിെൻറ കോപ്പിയിൽ വിദ്യാർഥിയും രക്ഷിതാവും ഒപ്പുവെച്ച് അനുബന്ധരേഖകൾ സ്വയം സാക്ഷ്യപ്പെടുത്തിയാണ് വെരിഫിക്കേഷനായി സ്കൂളുകളിൽ സമർപ്പിക്കേണ്ടത്.
പ്രവേശന സമയക്രമം
മെറിറ്റ് േക്വാട്ട (ഏകജാലകം)
സ്പോർട്സ് േക്വാട്ട
കമ്യൂണിറ്റി േക്വാട്ട പ്രവേശനം
മാനേജ്മെൻറ് / അൺ എയ്ഡഡ് മാനേജ്മെൻറ് േക്വാട്ട പ്രവേശനം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.