തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനായുള്ള അപേക്ഷ തിങ്കളാഴ്ച വൈകീട്ട് നാലുമണി മുതല്‍ ഓണ്‍ലൈനായി സമർപ്പിക്കാം. www.hscap.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. വൈകീട്ട് നാലു മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാകുമെന്ന് ഹയർ സെക്കന്‍ഡറി ഡയറക്ടറേറ്റ് അറിയിച്ചു. മേയ് 22നാണ് അവസാന തീയതി. 22നായിരിക്കും ട്രയല്‍ അലോട്ട്െമൻറ്. ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്മെൻറും. ആദ്യ രണ്ട് അലോട്ട്മെൻറുകള്‍ പൂര്‍ത്തിയാക്കി ജൂണ്‍ 14ന് പ്ലസ് വൺ ക്ലാസുകൾ തുടങ്ങും.
ഈ ഘട്ടം കഴിഞ്ഞാല്‍ പുതിയ അപേക്ഷ ക്ഷണിച്ച് സപ്ലിമെൻററി അലോട്ട്മെൻറിലൂടെ ശേഷിക്കുന്ന ഒഴിവുകള്‍ നികത്തും. ജൂലൈ 22ന് പ്രവേശന നടപടി അവസാനിപ്പിക്കും. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ 2,94,948 സീറ്റുകളിലേക്കാണ് ഏകജാലക രീതിയില്‍ പ്രവേശനം നല്‍കുക. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ് േക്വാട്ടയില്‍ 46,632 സീറ്റുകളും കമ്യൂണിറ്റി േക്വാട്ടയില്‍ 25,500 സീറ്റുകളും ഉണ്ട്. അൺ എയ്ഡഡ് സ്കൂളുകളിലെ 55,830 സീറ്റുകള്‍ കൂടെ ചേര്‍ത്ത് ഇത്തവണ 4,22,910 സീറ്റുകളാണ് മൊത്തം പ്രവേശനത്തിനായുള്ളത്.
ഏകജാലക രീതിയില്‍ പ്രവേശനം നടക്കുന്ന 2,94,948 സീറ്റുകളില്‍ 1,44,504 സീറ്റുകള്‍ സയന്‍സ് ഗ്രൂപ്പിലാണ്. 63,000 സീറ്റുകള്‍ ഹ്യുമാനിറ്റീസിലും 87,444 സീറ്റുകള്‍ േകാമേഴ്സിലുമാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ മാത്രം 76,800 സയന്‍സ് സീറ്റുകളും 40,500 ഹ്യുമാനിറ്റീസ് സീറ്റുകളും 51,840 േകാമേഴ്സ് സീറ്റുകളുമുണ്ട്. എയ്ഡഡ് സ്കൂളുകളില്‍ 1,06,560 സയന്‍സ് സീറ്റുകളും 35,340 ഹ്യുമാനിറ്റീസ് സീറ്റുകളും 56,040 േകാമേഴ്സ് സീറ്റുകളുമുണ്ട്. സ്പോര്‍ട്സ് േക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം രണ്ടുഘട്ടമായി നടത്തും. അപേക്ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ക്കായി 75 താലൂക്ക് കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച മുതല്‍ മേയ് 19വരെ ഫോക്കസ് പോയൻറുകള്‍ പ്രവര്‍ത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.