തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് മാനേജ്മെൻറ്, സ്പോർട്സ് എഞ്ചിനീയറിങ്ങ് ഗവേഷണ പരിശീലന സ്ഥാപനമായ സ്പോർട്സ് ആൻഡ് മാനേജ്മെൻറ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എസ്.എം.ആർ.ഇ) വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു.
കേരള സർക്കാരിെൻറ നൈപുണ്യ വികസന മിഷനായ കെയ്സിെൻറ അക്രഡിറ്റേഷനോട് കൂടി നടത്തുന്ന സ്പോർട്സ് മാനേജ്മെൻറ്, സ്പോർട്സ് എഞ്ചിനീയറിങ്ങ് കോഴ്സുകളിലേക്കാണ് പ്രവേശനം. പ്ലസ് ടു ബിരുദം, എഞ്ചിനീയറിങ്ങ്, എം.ബി.എ എന്നിവ പൂർത്തിയാക്കിയവർക്ക് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
സ്പോർട്സ് ഏജൻറ്, സ്പോർട്സ് ക്ലബ് മാനേജർ, സ്പോർട്സ് ലീഗ് മാനേജർ, സ്പോർട്സ് അനലിസ്റ്റ്, സ്കൗട്ട്, സ്പോർട്സ് ഡെവലപ്മെൻറ് ഒാഫീസർ, സ്പോർട്സ് എഞ്ചിനീയർ, സ്പോർട്സ് ഫ്ലോറിങ്, സ്പോർട്സ് ലൈറ്റിങ്, സ്പോർട്സ് അക്കൗസ്റ്റിങ്, എന്നിങ്ങനെ സ്പോർട്സ് അനുബന്ധിയായ വിവിധ കരിയറുകൾക്കുള്ള പരിശീലനം കോഴ്സുകളിൽ നിന്നും ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 28. ക്ലാസുകൾ ജൂണിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് - 8891675259, 9995675259
വെബ്സൈറ്റ് : www.smri.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.