തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താനിരുന്ന ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (എച്ച്.എസ്.എസ്.ടി) ജൂനിയർ - അറബിക് (കാറ്റഗറി നമ്പർ 732/2021) തസ്തികയിലേക്കുള്ള പരീക്ഷ പി.എസ്.എസി മാറ്റി. ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.
ജുമുഅ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് പി.എസ്.സി നടപടി. ജുമുഅ സമയത്തെ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സോളിഡാരിറ്റി പി.എസ്.സിക്ക് പരാതി നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.