കോവിഡ് വ്യാപനത്തിനിടെ എൽ.പി, യു.പി അസിസ്​റ്റൻറ്​ പരീക്ഷ; ഉദ്യോഗാർഥികൾ ആശങ്കയിൽ

ചെ​റു​വ​ത്തൂ​ർ: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി​വ​രു​ന്ന​തി​നി​ടെ പി.​എ​സ്.​സി പ്രൈ​മ​റി അ​ധ്യാ​പ​ക പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു.

ഇ​തോ​ടെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി. യു.​പി അ​സി​സ്​​റ്റ​ൻ​റ്​ പ​രീ​ക്ഷ ന​വം​ബ​ർ ഏ​ഴി​നും എ​ൽ.​പി അ​സി. പ​രീ​ക്ഷ ന​വം​ബ​ർ 24നു​മാ​ണ് ന​ട​ക്കു​ക.

14 ജി​ല്ല​ക​ളി​ലും ഒ​രു​മി​ച്ചാ​ണ് പ​രീ​ക്ഷ. 23 മു​ത​ൽ സെ​പ്റ്റം​ബ​ർ 11 വ​രെ ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കാം. ക​ൺ​ഫ​ർ​മേ​ഷ​ൻ ന​ൽ​കി​യ​വ​രെ മാ​ത്ര​മേ പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​വ​ദി​ക്കൂ.

ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്തെ​ടു​ക്കാം. 2022 മു​ത​ൽ 2025 വ​രെ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ 14 ജി​ല്ല​ക​ളി​ലും വ​ൻ​തോ​തി​ൽ വി​ര​മി​ക്ക​ൽ ന​ട​ക്കു​ന്നു​ണ്ട്. പ​രീ​ക്ഷ, ഇ​ൻ​റ​ർ​വ്യൂ എ​ന്നി​വ ക​ഴി​ഞ്ഞ് റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക 2021ലാ​കും.

നി​ല​വി​ൽ മി​ക്ക ജി​ല്ല​ക​ളി​ലും എ​ൽ.​പി, യു.​പി റാ​ങ്ക് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും നി​യ​മ​നം ന​ൽ​കി​ക്ക​ഴി​ഞ്ഞു. നി​ര​വ​ധി ഒ​ഴി​വു​ക​ൾ പ​ല ജി​ല്ല​ക​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. അ​തി​നാ​ൽ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യാ​ൽ നി​യ​മ​ന സാ​ധ്യ​ത ഉ​റ​പ്പെ​ന്ന​താ​ണ് നി​ല​വി​ലെ സ്ഥി​തി.

മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. സെ​പ്​​റ്റം​ബ​റി​ൽ ദി​വ​സേ​ന 20,000 രോ​ഗി​ക​ൾ വ​രെ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ന​വം​ബ​റി​ൽ പ​രീ​ക്ഷ വെ​ക്കു​ന്ന​ത് അ​പ​ക​ടം വ​രു​ത്തി​വെ​ച്ചേ​ക്കു​മെ​ന്ന​താ​ണ് ആ​ശ​ങ്ക.

പൊ​തു​വി​ജ്ഞാ​നം, സ​മ​കാ​ലി​ക സം​ഭ​വം, സാ​മൂ​ഹ്യ ശാ​സ്ത്രം, അ​ടി​സ്ഥാ​ന ശാ​സ്ത്രം, ഗ​ണി​തം, വി​ദ്യാ​ഭ്യാ​സ മ​നഃ​ശാ​സ്ത്രം, ശി​ശു മ​നഃ​ശാ​സ്ത്രം, ഇം​ഗ്ലീ​ഷ് എ​ന്നി​വ​യി​ൽ​നി​ന്നാ​ണ് ചോ​ദ്യ​ങ്ങ​ൾ ഉ​ണ്ടാ​വു​ക. ഇ​തി​ൽ എ​ൽ.​പി പ​രീ​ക്ഷ​ക്ക് ഇം​ഗ്ലീ​ഷ് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.