തിരുവനന്തപുരം: വിവിധ ഘട്ടങ്ങളിലായി അപേക്ഷകൾ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മേയ്, ജൂൺ മാസങ്ങളിലായി പൊതു പ്രാഥമികപരീക്ഷ നടത്താൻ കേരള പബ്ലിക് സർവിസ് കമീഷൻ തീരുമാനിച്ചു. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷക്ക് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങളുണ്ടാകും. ആകെ 157 തസ്തികകളിലേക്ക് 60 ലക്ഷത്തോളം അപേക്ഷകരാണുള്ളത്.
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്‍റ്, റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ്, വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്ക് പൊലീസ് കോൺസ്റ്റബിൾ, ബിവറേജസ് കോർപറേഷനിൽ എൽ.ഡി ക്ലർക്ക്, ജയിൽ വകുപ്പിൽ അസി. പ്രിസൺ ഓഫിസർ, ഫീമെയിൽ പ്രിസൺ ഓഫിസർ, വിവിധ കമ്പനി/ബോർഡ്/കോർപറേഷനിൽ ലാസ്റ്റ് ഗ്രേഡ് സെർവന്‍റ്, കേരള കോഓപറേറ്റിവ് റബർ മാർക്കറ്റിങ്ങിൽ പ്യൂൺ/അറ്റൻഡർ തുടങ്ങിയവയാണ് പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.