തൃശൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് വകുപ്പുതല പരീക്ഷകൾ പി.എസ്.സി റദ്ദാക്കിയതിനെ തുടർന്ന് സർക്കാർ ജീവനക്കാരുടെ പ്രബേഷൻ, പ്രമോഷൻ നടപടി വൈകുന്നു. കോവിഡ് ഒന്നാംഘട്ട വ്യാപനത്തെ തുടർന്ന് 2020 ജനുവരിയിലെ വകുപ്പുതല പരീക്ഷ വിജ്ഞാപനം റദ്ദ് ചെയ്തിരുന്നു.
തുടർന്ന് ഈ വർഷം മേയിൽ നടക്കേണ്ടിയിരുന്ന വകുപ്പുതല പരീഷകളും റദ്ദ് ചെയ്യാൻ തീരുമാനിച്ചതിനാൽ പ്രബേഷൻ പൂർത്തീകരിക്കാനാകാതെ ഇൻക്രിമെൻറും സീനിയോറിറ്റിയും പ്രമോഷനും ഉൾപ്പെടെ അർഹമായ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ.
മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നെല്ലാരു ശതമാനം ജീവനക്കാർ വിരമിച്ചതോടെ ഉയർന്ന തസ്തികകളിൽ നേരിട്ട് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ പ്രമോഷൻ നടപടികൾ വൈകുന്നത് നിയമനം കാത്ത് നിൽക്കുന്ന ഉദ്യോഗാർഥികൾക്ക് പ്രതികൂലമാകുമെന്നാണ് ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.