തിരുവനന്തപുരം: കേരള പബ്ലിക് സർവിസ് കമീഷൻ ഡിസംബർ 15ന് നടത്താൻ നിശ്ചയിച്ച അഭിമുഖം മാറ്റമില്ലാതെ നടക്കും.
പൊലിസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്) (കാറ്റഗറി നമ്പർ 466/2021, 30/2021-എൻ.സി.എ മുസ്ലിം) തസ്തികയിലേക്ക് ഡിസംബർ 18ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ കായികക്ഷമത പരീക്ഷ നടത്തും. പരീക്ഷയിൽ വിജയിക്കുന്നവർക്ക് അന്നുതന്നെ ബന്ധപ്പെട്ട പി.എസ്.സി ജില്ല ഓഫിസുകളിൽ പ്രമാണ പരിശോധനക്ക് ഹാജരാകണം.
തിരുവനന്തപുരം ജില്ലയിൽ എൻ.സി.സി വകുപ്പിൽ ബോട്ട് കീപ്പർ (547/2019) തസ്തികയിലേക്ക് ഡിസംബർ 20ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ അഭിമുഖം നടത്തും.
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് (153/2022) തസ്തികയുടെ സാധ്യത പട്ടികയിലുൾപ്പെട്ടവർക്ക് ഡിസംബർ 18ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും.
കേരള ടൂറിസം ഡെവലപ്മെൻറ് കോർപറേഷനിൽ പേഴ്സനൽ ഓഫിസർ (147/2022) തസ്തികയിലേക്ക് ഡിസംബർ 19നും കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ (83/2021) തസ്തികയിലേക്ക് ഡിസംബർ 21നും രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫിസിൽ പ്രമാണ പരിശോധന നടത്തും. ഫോൺ: 0471 2546433.
ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി അറ്റൻഡർ (414/2022) തസ്തികയിലേക്ക് ഡിസംബർ 20ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.