തിരുവനന്തപുരം: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫിസർ അടക്കം 77 തസ്തികളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു.
വ്യവസായ വാണിജ്യ വകുപ്പിൽ അസി. ഡയറക്ടർ, തദ്ദേശ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് രണ്ട്/ടൗൺ പ്ലാനിങ് സർവേയർ ഗ്രേഡ് രണ്ട്, സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ, വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (34 ട്രേഡുകൾ), വാട്ടർ അതോറിറ്റിയിൽ സർവേയർ ഗ്രേഡ് രണ്ട്, സഹകരണ വകുപ്പിൽ ഡേറ്റ എൻട്രി ഓപറേറ്റർ അടക്കം 23 തസ്തികകളിൽ സംസ്ഥാനതല ജനറൽ റിക്രൂട്ട്മെന്റ് നടത്തും.
സൈനികക്ഷേമ വകുപ്പിൽ വെൽഫെയർ ഓർഗനൈസർ, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ വർക്ക് സൂപ്രണ്ട് അടക്കം നാല് തസ്തികകളിൽ ജില്ലതല ജനറൽ റിക്രൂട്ട്മെന്റ് നടത്തും. കെ.എസ്.എഫ്.ഇയിൽ മാനേജർ ഗ്രേഡ് നാല് (പട്ടികജാതി/വർഗം), വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികജാതി/വർഗം) അടക്കം അഞ്ച് തസ്തികകളിൽ സംസ്ഥാനതല സ്പെഷൽ റിക്രൂട്ട്മെന്റ് നടത്തും.
സംസ്ഥാന പിന്നാക്കവിഭാഗ വികസന കോർപറേഷനിൽ അസിസ്റ്റന്റ് മാനേജർ, വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ അടക്കം അഞ്ച് തസ്തികകളിലേക്ക് സംസ്ഥാനതലത്തിൽ എൻ.സി.എ. റിക്രൂട്ട്മെന്റ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.