ന്യൂഡല്‍ഹി: വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി നീട്ടിയ 2017ലെ കേരള ഹൈകോടതി വിധി സുപ്രിംകോടതി ശരിവെച്ചു. കാലാവധി കഴിയുന്ന റാങ്ക് പട്ടിക നീട്ടുന്നത് തങ്ങളുടെ വിവേചനാധികാരമാണെന്നും അതില്‍ കോടതിക്കോ ട്രൈബ്യൂണലിനോ ഇടപെടാന്‍ കഴിയില്ലെന്നുമുള്ള പി.എസ്.സി വാദം സുപ്രീംകോടതി അംഗീകരിച്ചില്ല.
കാലാവധി നീട്ടുകയാണെങ്കില്‍ എല്ലാ പട്ടികയും നീട്ടണമെന്നും പി.എസ്.സിക്ക് ചിലത് മാത്രം തിരഞ്ഞെടുത്ത് നീട്ടാന്പറ്റില്ലെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാർ നൽകിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2016 ജൂണില്‍ കാലാവധി കഴിയാറായ വിവിധ റാങ്ക് പട്ടികകളുടെ കാലാവധി ആറു മാസത്തേക്ക് പി.എസ്.സി നീട്ടിയിരുന്നു.
പിന്നീട്, 2016 ഡിസംബര്‍ 31നും 2017 ജൂണ്‍ 29നും ഇടയില്‍ കാലാവധി കഴിയുന്ന റാങ്ക് പട്ടികകളുടെ കാലാവധി ആറുമാസം കൂടി നീട്ടാന്‍ പി.എസ്.സി തീരുമാനിച്ചു. ആദ്യം കാലാവധി നീട്ടിയ പട്ടികയില്‍ ഉള്ളവര്‍ക്ക് രണ്ടാമത്തെ നീട്ടലിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും വ്യക്തമാക്കി. ഇതിനെതിരെ ഉദ്യോഗാര്‍ഥികള്‍ നൽകിയ ഹരജിയിൽ നാലര വര്‍ഷം കഴിയാത്ത എല്ലാ പട്ടികയിലുമുള്ളവര്ക്കും രണ്ടാമത് പട്ടിക നീട്ടാന്‍ എടുത്ത തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഹൈകോടതി വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.