യു.പി.എസ്.സിയില്‍ രണ്ട് വിഭാഗങ്ങളിലായി 208 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഖനിമന്ത്രാലയത്തിനുകീഴിലെ ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലും ജലവിഭവമന്ത്രാലയത്തിന്‍െറ സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിലുമാണ് ഒഴിവുകള്‍.
ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ തസ്തികകള്‍: ജിയോളജിസ്്റ്റ് (ഗ്രൂപ്പ് എ-121)1.
ജിയോഫിസിസ്്റ്റ് (ഗ്രൂപ് എ-56). കെമിസ്്റ്റ് (ഗ്രൂപ് എ 29)
സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡിലെ ഒഴിവുകള്‍: ജൂനിയര്‍ ഹൈഡ്രജിയോളജിസ്്റ്റ്് (സയന്‍റിസ്്റ്റ് ബി -ഗ്രൂപ് എ-രണ്ട്)
യോഗ്യത: ജിയോളജിസ്്റ്റ്: ജിയോളജിക്കല്‍ സയന്‍സ്/ ജിയോളജി/ അപൈ്ളഡ് ജിയോളജി/ ജിയോ എക്സ്പ്ളോറേഷന്‍/ മിനറല്‍ എക്സ്പ്ളോറേഷന്‍/ എന്‍ജിനീയറിങ് ജിയോളജി/ മറൈന്‍ ജിയോളജി /എര്‍ത്ത് സയന്‍സ് ആന്‍ഡ് റിസോഴ്സ് മാനേജ്മെന്‍റ് / ഓഷ്യനോഗ്രഫി ആന്‍ഡ് കോസ്്റ്റല്‍ ഏരിയാസ് സ്്റ്റഡി/ ജിയോകെമിസ്ട്രി/ ജിയളോജിക്കല്‍ ടെക്നോളജിയില്‍ ബിരുദാനന്തര ബിരുദം.
ജിയോഫിസിസ്്റ്റ്: ഫിസിക്സ്/ അപൈ്ളഡ് ഫിസിക്സ്/ ജിയോഫിസിക്സ്/ അപൈ്ളഡ് ജിയോഫിസിക്സ്/ മറൈന്‍ ജിയോഫിസിക്സില്‍ ബിരുദാനന്തര ബിരുദം.
കെമിസ്റ്റ്: കെമിസ്ട്രി/ അപൈ്ളഡ് കെമിസ്്ട്രി/ അനലറ്റിക്കല്‍ കെമിസ്്ട്രിയില്‍ ബിരുദാനന്തര ബിരുദം. ജൂനിയര്‍ ഹൈഡ്രജിയോളജിസ്്റ്റ്: ജിയോളജി/ അപൈ്ളഡ് ജിയോളജി/ മറൈന്‍ ജിയോളജി/ ഹൈഡ്രോജിയോളജിയില്‍ ബിരുദാനന്തര ബിരുദം.
പ്രായപരിധി: ജിയോളജിസ്്റ്റ്, ജിയോഫിസിസ്്റ്റ്, കെമിസ്്റ്റ്, ജൂനിയര്‍ ഹൈഡ്രജിയോളജിസ്്റ്റ് തസ്തികകളിലേക്കുള്ള പ്രായപരിധി 21-32. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചും ഒ.ബി.സിക്കാര്‍ക്ക് മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
എങ്ങനെ അപേക്ഷിക്കാം: യു.പി.എസ്.യുടെ ഒൗദ്യോഗിക വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
പരീക്ഷ മേയ് 13ന് നടത്തും. കേരളത്തില്‍ തിരുവനന്തപുരം ആണ് പരീക്ഷാകേന്ദ്രം.
അപേക്ഷിക്കേണ്ട അവസാന തീയതി: മാര്‍ച്ച് നാല്. വിവരങ്ങള്‍ക്ക്: www.upsconline.nic.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.