യു.പി.എസ്.സിയില്‍ 60 ഒഴിവുകള്‍

യു.പി.എസ്.സിയില്‍ വിവിധ തസ്തികകളിലായി 60 പുതിയ ഒഴിവുകള്‍ പ്രസിദ്ധപ്പെടുത്തി. ഓണ്‍ലൈന്‍ റിക്രൂട്ട്മെന്‍റ് ആപ്ളിക്കേഷന്‍ രീതിയിലാണ് അപേക്ഷിക്കേണ്ടത്. വിജ്ഞാപനം നമ്പര്‍: 51/2016. 
ഒഴിവുകളും വിശദവിവരങ്ങളും:
അസിസ്്റ്റന്‍റ് ഡയറക്ടര്‍ (കോസ്്റ്റ്-24)-എസ്.സി-നാല്, എസ്.ടി-ഒന്ന്, ഒ.ബി.സി-ഏഴ്, ജനറല്‍-12 എന്നിങ്ങനെയാണ് സംവരണം. ഇന്‍സ്്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെയൊ ഇന്‍സ്്റ്റിറ്റ്യൂട്ട് ഓഫ് കോസ്്റ്റ് അക്കൗണ്ടന്‍റ്സ് ഓഫ് ഇന്ത്യയുടെയൊ രജിസ്്റ്ററില്‍ എന്‍റോള്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത. പ്രായപരിധി: 35.
അസിസ്്റ്റന്‍റ് ആര്‍ക്കിടെക്്റ്റ് (ഒന്ന്്-ജനറല്‍). ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നൊ സ്ഥാപനത്തില്‍നിന്നൊ ആര്‍ക്കിടെക്്റ്റില്‍ ബിരുദം, ആര്‍ക്കിടെക്്റ്റ് കൗണ്‍സിലില്‍ എന്‍റോള്‍മെന്‍റ്.പ്രായപരിധി: 30.
അസിസ്്റ്റന്‍റ് ആര്‍ക്കിടെക്്റ്റ് (22) എസ്.സി-മൂന്ന്, എസ്.ടി-ഒന്ന്, ഒ.ബി.സി-ആറ്, ജനറല്‍-12 എന്നിങ്ങനെയാണ് സംവരണം. 
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നൊ സ്ഥാപനത്തില്‍നിന്നൊ ആര്‍ക്കിടെക്്റ്റില്‍ ബിരുദം, ആര്‍ക്കിടെക്്റ്റ് കൗണ്‍സിലില്‍ എന്‍റോള്‍മെന്‍റ്. പ്രായപരിധി: 30. 
 രണ്ടു തസ്തികകളുടെയും ഉത്തരവാദിത്തങ്ങളും ഉദ്യോഗകേന്ദ്രങ്ങളും വ്യത്യസ്തമാണ്. 
ഡെപ്യൂട്ടി ആര്‍ക്കിടെക്്റ്റ് (13) എസ്.സി-മൂന്ന്, എസ്.ടി-ഒന്ന്, ഒ.ബി.സി-മൂന്ന്, ജനറല്‍-ആറ് എന്നിങ്ങനെയാണ് സംവരണം. 
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍നിന്നോ സ്ഥാപനത്തില്‍നിന്നോ ആര്‍ക്കിടെക്്റ്റില്‍ ബിരുദം, ആര്‍ക്കിടെക്്റ്റ് കൗണ്‍സിലില്‍ എന്‍റോള്‍മെന്‍റ്. പ്രായപരിധി: 35. 
എല്ലാ തസ്്തികകളിലും എസ്.സി-എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷവും ഒ.ബി.സിക്ക് മൂന്നു വര്‍ഷവും പ്രായപരിധിയില്‍ ഇളവുണ്ട്. കൂടാതെ ഭിന്നശേഷിക്കാര്‍ക്കായി ഓരോ തസ്തികയിലും പ്രത്യേകം സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
അപേക്ഷിക്കേണ്ട വിധം: യു.പി.എസ്.സിയുടെ ഓണ്‍ലൈന്‍ അപേക്ഷാ വെബ്സൈറ്റിലൂടെ വിജ്ഞാപനം നമ്പറിന്‍െറ അടിസ്ഥാനത്തില്‍. 
അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി നാല്. അപേക്ഷയുടെ പ്രിന്‍റ് എടുക്കേണ്ട അവസാന തീയതി: ഫെബ്രുവരി അഞ്ച്. വെബ്സൈറ്റ്: www.upsconline.nic.in.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.